സഹോദരിയുമായി പതിനാറുകാരന്‍ മൊബൈല്‍ ഫോണിന് വേണ്ടി വഴക്കിട്ടു..... പിടിവലിക്കിടെ ഫോണ്‍ തറയില്‍ വീണ് പൊട്ടി, ഒടുവില്‍ ആത്മഹത്യ

സഹോദരിയുമായി പതിനാറുകാരന്‍ മൊബൈല്‍ ഫോണിന് വേണ്ടി വഴക്കിട്ടു..... പിടിവലിക്കിടെ ഫോണ്‍ തറയില്‍ വീണ് പൊട്ടി, ഒടുവില്‍ ആത്മഹത്യ .
പൊന്നാനി സ്വദേശിയായ പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം (16) ആണ് ആത്മഹത്യ ചെയ്തത്. സഹോദരിയുമായി മൊബൈല്‍ ഫോണിനായി പിടിവലിക്കിടെ ഫോണ്‍ താഴെവീണു പൊട്ടുകയായിരുന്നു. തുടര്‍ന്ന് ബാപ്പ വഴക്ക് പറയുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നിഷാമിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നാനി എം.ഐ ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























