വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഉസ്താദിന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം പള്ളിയിലെ ഉസ്താദിന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. നഷ്ടപരിഹാരത്തുക പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























