പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും; പ്ലസ് വൺ പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ സീറ്റുകളുണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ സീറ്റുകളുണ്ടെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വര്‍ധിത സീറ്റിലേക്ക് സ്‌കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്ഫര്‍ അഡ്‌മിഷന്‍ നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും.
നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബര്‍ 22,23,24 തിയ്യതികളിലായി പൂര്‍ത്തീകരിക്കും.
https://www.facebook.com/Malayalivartha

























