Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കോട്ടയം കൊല്ലാട് പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: വീട്ടിൽ കയറിയ അക്രമി സംഘം ഷോൾ തലയിലിട്ട ശേഷം മുളക് പൊടിയും അരിപ്പൊടിയും തലവഴി എറിഞ്ഞു; അക്രമി സംഘത്തിൽ നാലു പേരെന്നു വീട്ടമ്മ

29 OCTOBER 2021 06:06 PM IST
മലയാളി വാര്‍ത്ത

കൊല്ലാട് ഷാപ്പുംപടിയിൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഷോൾ തലയിലിട്ട ശേഷം അക്രമി സംഘം ഇവരുടെ തലയിലേയ്ക്കും ശരീരത്തിലേയ്ക്കും കുരുമുളക് പൊടിയും അരിപ്പൊടിയും ചൊറിയുന്ന തരം പൊടിയും എറിഞ്ഞതായി ആരോപണം. കൊല്ലാട് കൊല്ലാട് കളങ്കുന്നേൽ അലക്‌സ് തോമസിന്റെ ഭാര്യ സവിത അലക്‌സിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കൊല്ലാട് ഷാപ്പുംപടിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തു കൂടി ഇവർ മാലിന്യങ്ങൾ കളയുന്നതായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയം തന്റെ തലയിൽ ഷോളിനു സമാനമായ തുണി പുതപ്പിച്ച ശേഷം നാലംഗ അക്രമി സംഘം മുളക് പൊടിയും, അരിപ്പൊടിയുമായി ആക്രമണം നടത്തുകയായിരുന്നുവെന്നു വീട്ടമ്മ പൊലീസിനു മൊഴി നൽകി. ഇവരുടെ ഭർത്താവും മകളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

ഭാര്യയുടെയ ബഹളം കേട്ട് ഭർത്താവ് അല്ക്‌സ് ഓടിയെത്തിയപ്പോഴേയ്ക്കും ഇവർ ഓടിരക്ഷപെട്ടിരുന്നതായി വീട്ടമ്മയും ഭർത്താവും പറയുന്നു. അക്രമി സംഘത്തിൽ നാലു പേരുണ്ടായിരുന്നതായും, ഒരാൾ പെൺവേഷം കെട്ടിയിരുന്നതായും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾ മുളകുപൊടി പൊതിഞ്ഞുകൊണ്ടു വന്നതായി സംശയിക്കുന്ന പത്രക്കടലാസും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഈ വീട്ടമ്മയ്ക്കു നേരെ ആക്രമണം ഉണ്ടായതായും ഭർത്താവ് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അക്രമം ഉണ്ടായ സമയത്ത് വീട്ടിലെ സി.സി.ടി.വി ക്യാമറകൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സംഭവം സംബന്ധിച്ചു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇവർ പറഞ്ഞതിനു സമാനമായ കാര്യങ്ങളൊന്നും ഇവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തതവരുത്താൻ സാധിക്കൂ എന്നാണ് പൊലീസ് നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (3 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (3 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (9 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends