ജാമ്യക്കാർ പിന്‍മാറി!; ബിനീഷ് കോടിയേരിയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല; ജാമ്യം നില്‍ക്കാമേന്നേറ്റ കര്‍ണ്ണാടക സ്വദേശികൾ പിന്‍മാറിയത് അവസാന നിമിഷം

ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ സാധിച്ചില്ല. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്.
ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് കര്‍ണ്ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറിയതെന്നാണ് സൂചന. തുടര്‍ന്ന് പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. അതിനാല്‍ പകരം ജാമ്യക്കാരെ ഹാജരാക്കിയതിന് ശേഷം നാളെയേ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയൂ.
https://www.facebook.com/Malayalivartha

























