പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യം ലഭിച്ച താഹ ഫസല്‍ ജയില്‍മോചിതനായി; സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലെന്ന് പ്രതികരണം

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫസല്‍ ജയില്‍മോചിതനായി. വ്യാഴാഴ്ചയാണ് താഹയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലെന്ന് ജയില്‍മോചിതനായ ശേഷം താഹ പ്രതികരിച്ചു. കോഴിക്കോട്ടേക്കാണ് താഹ പോയത്.2019 നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
കേസില്‍ അലനും താഹയ്ക്കും നേരത്തെ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അലന്റെ ജാമ്യം ശരിവെച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha

























