വിവാഹ വാഗ്‌ദാനം നല്‍കി 15കാരിയെ പീഡിപ്പിച്ചു; ഉസ്‌താദിന് 25 വര്‍ഷം കഠിനതടവും പിഴയും

പതിനഞ്ചുകാരിയായ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പള്ളിയിലെ ഉസ്‌താദിന് ഇരുപത്തഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നൽകി കോടതി.
ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്ന 24 കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്‌ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്‌പദമായ സംഭവംനടക്കുന്നത്. പ്രതിയുടെ സഹോദരിയുടെ കൂട്ടുകാരിയാണ് പീഡനത്തിന് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി.
പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു.തുടര്‍ന്ന് വിവാഹം കഴിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി അബ്ദുള്‍ റഹ്മാന്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ പീഡനത്തിന് ശേഷം ഇയാള്‍ വിവാഹ വാഗ്‌ദാനത്തില്‍ നിന്ന് പിന്മാക്കുകയായിരുന്നു.ഇത് ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് പ്രതി മോശമായി പെരുമാറുകയും ചെയ്‌തു. ഇതില്‍ മനം നൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ധരാത്രി ഇയാളുടെ വീടിന്റെ മുകളില്‍ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.
സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ പൂന്തുറ പൊലീസ് എത്തി കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























