Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നു... വിശാഖം തിരുന്നാള്‍ ഇന്നത്തെ ദിനങ്ങള്‍ മുമ്‌ബേ കണ്ടിരുന്നുവോ ? 1886 ഓക്ടോബര്‍ 29 നാണ് 999 വര്‍ഷം കാലാവധിയുള്ള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ വിശാഖം തിരുന്നാള്‍ ഒപ്പുവച്ചത്

29 OCTOBER 2021 08:40 PM IST
മലയാളി വാര്‍ത്ത

1886 ഒക്ടോബര്‍ 29ന് വിശാഖം തിരുന്നാല്‍ ഹൃദയരക്തംകൊണ്ടെഴുതിയ കരാറിന് ഇന്നു 135 വര്‍ഷം പൂര്‍ത്തിയായി. തിരുവതാംകൂറും മദ്രാസ് പ്രസിഡന്‍സിയും തമ്മിലുള്ള കരാറോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണം തുടങ്ങി. തിരുവതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുന്നാള്‍ 999 വര്‍ഷത്തേക്ക് തുല്യം ചാര്‍ത്തി നല്‍കിയ പാട്ടക്കരാറിന്റെ വാര്‍ഷിക ദിനത്തിലാണ് ഇന്ന് ഡാം തുറന്നത്.

1886 ഒക്ടോബര്‍ 29നായിരുന്നു 'ഹൃദയരക്തം' കൊണ്ട് വിശാഖം തിരുന്നാള്‍ രാജാവ് ഈ കരാര്‍ എഴുതിയത്. അതായത് ഇന്നേക്ക് 135 വര്‍ഷം മുമ്ബ് തന്നെ. കരാറിന് ഇനിയും 864 വര്‍ഷം കൂടി ബാക്കിയുണ്ട്.
തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കര്‍ ഭൂമിയും അണക്കെട്ട് നിര്‍മിക്കാന്‍ മറ്റൊരു 100 ഏക്കര്‍ ഭൂമിയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 999 വര്‍ഷത്തെ കരാര്‍. 1886 ഓക്ടോബര്‍ 29 നാണ് തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി രാമഅയ്യങ്കാരും മദ്രാസ് പ്രസിഡന്‍സിക്കു വേണ്ടി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണും 999 വര്‍ഷം കാലാവധിയുള്ള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്.
'എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതില്‍ ഒപ്പ് വയ്ക്കുന്നു' എന്നാണ് വിഷമത്തോടെ അന്ന് വിശാഖം തിരുനാള്‍ മഹാരാജാവ് പ്രതികരിച്ചത്. പെരിയാറിനു കുറുകെ അണക്കെട്ട് നിര്‍മ്മിച്ച്, മുഴുവന്‍ ജലവും തമിഴ് നാട്ടിലേക്കു കൊണ്ടുപോകാം എന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം.
1895ല്‍ ബ്രട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക് വിക്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെന്‍ലോക്ക് കമ്മിഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.
1947ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള എല്ലാ കരാറുകളും റദ്ദായെങ്കിലും 1970ല്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ കാലത്ത് മുല്ലപ്പെരിയാര്‍ കരാര്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നല്‍കുകയായിരുന്നു. ഇതോടെ ഒരിക്കല്‍ കാലഹരണപ്പെട്ട കരാറിന് പുനര്‍ജന്മം ലഭിച്ചു. അതിന്റെകൂടി ഫലം കൂടിയാണ് ഇന്ന് കേരളം അനുഭവിക്കുന്ന ഈ ഭീഷണി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends