ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുകയായിരുന്ന വനിതാ പൊലീസുകാരിയുടെ ബ്രേസ്‌ലറ്റ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുകയായിരുന്ന വനിതാ പൊലീസുകാരിയുടെ ബ്രേസ്‌ലറ്റ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയിൽ കൈലാത്തുപടി മൂലമുറി സിറിയക്(ജുബിന്‍-33)ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പാലീസ് സ്‌റ്റേഷനില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് കറുകച്ചാലിലേ വീട്ടിലേക്കു മടങ്ങിയ വനിതാ പൊലീസ് ദീപ്തിയുടെ ആഭരണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ സിറിയക് അമര ഭാഗത്തുവച്ച് ദീപ്തി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു മുമ്പിലെത്തി തടഞ്ഞു നിര്‍ത്തി ബ്രേസ് ലെറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























