Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

തൊലി പൊളിഞ്ഞ് പോകുന്നു... നരേന്ദ്ര മോദി ക്ഷണിച്ചതോടെ മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഉറപ്പായി; അതിന് പിന്നാലെ എതിരാളികളെ ആഞ്ഞടിച്ച് സന്ദീപ് വാചസ്പതി; മാര്‍പ്പാപ്പ വന്‍ ചതിയാണ് കാണിച്ചത്, വര്‍ഗീയ വാദി മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാന്‍ കൊട്ടാരത്തിന്റെ വാതില്‍ ഇന്ത്യക്ക് വേണ്ടി തുറക്കാന്‍

31 OCTOBER 2021 08:40 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പ്പാപ്പയുമായുളള കൂടിക്കാഴ്ച വലിയ സംഭവമായി മാറിയിരിക്കുകയാണ്. ലോക മാധ്യമങ്ങളെല്ലാം മോദിയുടെ സന്ദര്‍ശനം വലിയ വാര്‍ത്തയാക്കി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പ്പാപ്പയുമായുളള കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി രംഗത്തെത്തി. എതിരാളികള്‍ക്ക് നേരെയുള്ള ശക്തമായ ആഞ്ഞടിക്കലായി അത് മാറി.

'വര്‍ഗീയ വാദി'യായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ശേഷം മറ്റൊരു വര്‍ഗീയ വാദി നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാന്‍ കൊട്ടാരത്തിന്റെ വാതില്‍ ഇന്ത്യക്ക് വേണ്ടി തുറക്കാന്‍. ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന മോദിയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കുകയും നിശ്ചയിച്ചതിലും അധിക സമയം കൂടികാഴ്ച്ച നടത്തുകയും ചെയ്തതിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വന്‍ ചതിയാണ് കാണിച്ചതെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

 



2000ല്‍ അടല്‍ ബിഹാരി വാജ്‌പേയ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ.കെ. ഗുജ്‌റാള്‍ എന്നീ പ്രധാനമന്ത്രിമാര്‍ ആണ് ഇതിനു മുമ്പ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

വത്തിക്കാനുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കി, ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. ഇതോടെ ആഗോള കത്തോലിക്ക ക്രൈസ്തവ സഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും കളമൊരുങ്ങി. 1999ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമനാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്.

 



ജി 20 ഉച്ചകോടിക്ക് റോമില്‍ എത്തിയ പ്രധാനമന്ത്രി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് മാര്‍പ്പാപ്പയുടെ വസതിയായ വത്തിക്കാന്‍ അപ്പോസ്തലിക് പാലസിലായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂറാണ് നിശ്ചയിച്ചതെങ്കിലും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു.

കൊവിഡ്, പ്രത്യാഘാതങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഇന്ത്യയുടെ 100 കോടി വാക്‌സിനേഷന്‍ വിജയവും കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സംരംഭങ്ങളും മോദി വിശദീകരിച്ചു. കൊവിഡിനെ നേരിടാന്‍ വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായങ്ങളെ മാര്‍പ്പാപ്പ അഭിനന്ദിച്ചു.

 



വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോലിനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 1948ല്‍ വത്തിക്കാനുമായി നയതന്ത്രം സ്ഥാപിച്ച ഇന്ത്യ കത്തോലിക്ക ജനസംഖ്യ കൂടുതലുള്ള ഏഷ്യയിലെ രണ്ടാമത്തെ രാജ്യമാണ്.

മാര്‍പാപ്പയ്ക്ക് മോദി സമ്മാനിച്ചത് പുസ്തകവും വെള്ളിയിലുള്ള മെഴുകുതിരി പീഠവും. പ്രതീക്ഷയുടെ അടയാളമായ ഒലിവ് ചില്ല പതിച്ച വെങ്കല ഫലകമാണ് പാപ്പ മോദിക്ക് സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോദി സമ്മാനിച്ചു.''മാര്‍പ്പാപ്പയുമായി ഊഷ്മള കൂടിക്കാഴ്ചയാണ് നടന്നത്. ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.



മാര്‍പ്പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. സന്തോഷത്തോടെ മോദി അത് സ്വീകരിച്ചു എന്നാണ് നരേന്ദ്ര മോദി കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞത്. 2000ല്‍ വാജ്‌പേയ് ആണ് വത്തിക്കാനില്‍ ഒടുവില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (10 minutes ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (18 minutes ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (28 minutes ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (42 minutes ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (54 minutes ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (59 minutes ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (1 hour ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (1 hour ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (1 hour ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (2 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (3 hours ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (3 hours ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (3 hours ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends