തിരുവനന്തപുരത്ത് മീന്‍പിടിത്തത്തിനിടെ കടലില്‍ വെച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് മീന്‍പിടിത്തത്തിനിടെ കടലില്‍ വെച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറയില്‍ പുതുവല്‍ പുത്തന്‍പുരയിടം നിഷാഭവനില്‍ പരേതനായ പീറ്ററിന്റെയും ആഗ്‌നസിന്റെയും മകന്‍ അലക്സാണ്ടര്‍ പീറ്റര്‍ (32) ആണ് മരിച്ചത്.
അലക്സാണ്ടറിനൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയല്‍, സൈമണ്‍, രാജു എന്നിവര്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം നടന്നത്.
വൈകീട്ട് നാലിന് തുമ്പ കടപ്പുറത്തുനിന്ന് തുമ്പ സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്സ് എന്ന ഫൈബര്‍ വള്ളത്തിലാണ് ഇവര്‍ മീന്‍പിടിക്കാന്‍ പോയത്.
മിന്നലേറ്റു ബോധരഹിതനായ അലക്‌സാണ്ടറിനെ രാത്രി 12 ഓടെ തീരത്തെത്തിച്ചു. ഉടന്‍തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
വിഴിഞ്ഞം കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുമ്പ ഫാത്തിമ മാതാ പള്ളിയില്‍ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha

























