പത്തനാപുരത്ത് കുന്നിക്കോട്ടെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പത്തനാപുരത്ത് കുന്നിക്കോട്ടെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്റെ ഭാര്യ മിനി എന്ന സുലേഖ(35) യാണ് മരണപ്പെട്ടത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം നടന്നത്. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് മരണപ്പെട്ടത്.
കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മ്യതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























