മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറയില്‍ പുതുവല്‍ പുത്തന്‍പുരയിടം നിഷാഭവനില്‍ പരേതനായ പീറ്ററിന്റെയും ആഗ്‌നസിന്റെയും മകന്‍ അലക്സാണ്ടര്‍ പീറ്റര്‍ (32) ആണ് ദാരുണമായി മരിച്ചത്.
അതേസമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയല്‍, സൈമണ്‍, രാജു എന്നിവര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്. തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം നടന്നത്. വെളളിയാഴ്ച വൈകീട്ട് നാല് മണിക്ക് തുമ്പ കടപ്പുറത്തുനിന്ന് ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്സ് എന്ന ഫൈബര്‍ വള്ളത്തിലാണ് ഇവര്‍ മീന്‍പിടിക്കാന്‍ പോയത്.
ഇതേതുടര്‍ന്ന് രാത്രി 10.30 ഓടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ബോധരഹിതനായ അലക്‌സാണ്ടറിനെ രാത്രി 12 മണിയോടെ തീരത്തെത്തിക്കുകയുണ്ടായി. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha

























