Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അനുപമ വിഷയത്തില്‍ വന്‍ ട്വിസ്റ്റ് ... ദത്ത് വിവാദത്തില്‍ അനുപമക്കും അജിത്തിനുമെതിരെ വരും ദിവസങ്ങളില്‍ സി പി എം നേതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങാന്‍ പാര്‍ട്ടിയില്‍ രഹസ്യധാരണ

31 OCTOBER 2021 10:23 AM IST
മലയാളി വാര്‍ത്ത

ദത്ത് വിവാദത്തില്‍ അനുപമക്കും അജിത്തിനുമെതിരെ വരും ദിവസങ്ങളില്‍ സി പി എം നേതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങാന്‍ പാര്‍ട്ടിയില്‍ രഹസ്യധാരണ.

പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും അനുപമാ വിവാദത്തില്‍ പ്രതിരോധത്തിലായതോടെയാണ് സമൂഹ മനസാക്ഷിയെ സ്വാധീനിക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ ഇറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.ഇതിന്റെ തുടക്കമെന്നോണമാണ് അനുപമയുടെ കുഞ്ഞിന്റെ അച്ഛനായ അജിത്തിനെതിരെ മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത്.

 



അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനിടെയാണ് അജിത്തിനെ രണ്ടും മൂന്നും കുട്ടികളുള്ള ആളാണെന്ന് പേര് പറയാതെ മന്ത്രി വിമര്‍ശിച്ചത്.

ദത്ത് വിവാദത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്. അനുപമയുടെയും അജിത്തിന്റെയും പേര് പറയാതെയാണ് മന്ത്രിയുടെ ആക്ഷേപം. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്ന് അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 



സമൂഹ മനസാക്ഷി അനുപമയുടെ പിതാവിന്റെ ഒപ്പമാണെന്ന ചിന്തയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുള്ളത്. വിപ്ലവം പറയുന്നവര്‍ പോലും ഉള്ളിന്റെയുളളില്‍ അനുപമയുടെ പിതാവിനെ അനുകൂലിക്കുന്നതായി പാര്‍ട്ടി കരുതുന്നു. കേരളത്തിന്റെ വികാരം മുതലെടുക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

അനുപമയുടെ അച്ഛന്ര രക്തസാക്ഷി പരിവേഷം നല്‍കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. അനുപമയെ തൊടേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.അനുപമയെ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയായി ചിത്രീകരിച്ച് കൊണ്ട് അജിത്തിനെ ആക്രമിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നറിയുന്നു. ഇല്ലെങ്കില്‍ സജി ചെറിയാനെ പോലെ മാന്യമായി സംസാരിക്കുന്ന മന്ത്രിയുടെ നാവില്‍ നിന്ന് ഇത്തരം വാക്കുകള്‍ പുറത്തു വരികയില്ല. മന്ത്രിക്കെതിരെ പേരൂര്‍ക്കട സ്റ്റേഷനില്‍ നല്‍കിയ പരാതിയിലും മറ്റൊന്നും സംഭവിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

 




കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.

എനിക്കും മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.'

 



സ്‌പെയിനിനെയും കേരളത്തെയും താരതമ്യം ചെയ്ത് മന്ത്രി പ്രസംഗത്തില്‍ മദ്യം, ലൈംഗികത, ലഹരി ഉപയോഗം എന്നീ കാര്യങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു. സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അവിടെ തിരക്കും ക്യൂവുമില്ലെന്നും എന്നാല്‍ കേരളത്തില്‍ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണെന്നും കുറ്റപ്പെടുത്തി.

സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. കേരളത്തില്‍ സെക്‌സ് എന്ന് പറഞ്ഞാല്‍ തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനില്‍ ലഹരി ഉപയോഗം വ്യാപകമായപ്പോള്‍ കഞ്ചാവ് നിയമവിധേയമാക്കിയെന്നും പിന്നീട് ലഹരി ഉപഭോഗം നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു.

 



അനുപമക്ക് അനുകൂലമായിട്ടുള്ളവരെ കൂടി എതിരാക്കുക എന്ന ലക്ഷ്യമാണ് സി പി എമ്മിനുള്ളത്. അനുപമക്കൊപ്പം നില്‍ക്കുന്നവരെ കൂടി പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാനാണ് സി പി എം ലക്ഷ്യമിടുന്നത്. ഇവിടെ മാതാപിതാക്കളുടെ വികാരമാ യിരിക്കും പാര്‍ട്ടി ഉണര്‍ത്തി വിടുക. കുറഞ്ഞ പക്ഷം മുതിര്‍ന്നവരെയെങ്കിലും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനായിരിക്കും സി പി എം ശ്രമിക്കുക.

ഏതായാലും വരും ദിവസങ്ങളില്‍ പാര്‍ട്ടി അനുപമയുടെ കാര്യത്തില്‍ കൂടുതല്‍ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 minutes ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (2 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (2 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (2 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (3 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (3 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (3 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

Malayali Vartha Recommends