പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിനു മേല്‍ ബസ് കയറിയിറങ്ങി.... ബൈക്ക് യാത്രികന് ദാരുണാന്ത്യം

പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിനു മേല്‍ ബസ് കയറിയിറങ്ങി.... ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശി അജ്മല്‍( 32) ആണ് മരിച്ചത്. റോഡില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനു മേല്‍ ബസ് കയറിയിറങ്ങുകയായിരുന്നു.
ബൈക്കില്‍ കാലിക്കടവിലേക്ക് പോവുകയായിരുന്ന അജ്മല്‍ പയ്യന്നൂരിലേക്ക് വരികയായിരുന്ന കാവേരി ബസ്സിന്റെ അടിയില്‍ പെടുകയായിരുന്നു.
അജ്മല്‍ തല്‍സമയം മരണപ്പെട്ടു. ഇന്നലെ (ശനി) വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹൈ സ്‌കൂള്‍ സമീപത്താണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha

























