ആലപ്പുഴയില്‍ യാത്രയ്ക്കിടെ കാറിനുള്ളില്‍ ഛര്‍ദ്ദിച്ച മൂന്ന് വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ആലപ്പുഴയില്‍ യാത്രയ്ക്കിടെ കാറിനുള്ളില്‍ ഛര്‍ദ്ദിച്ച മൂന്ന് വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു (3) ആണ് മരിച്ചത്.
ബിനു ചാക്കോയും കുടുംബവും പരുമല, എടത്വ ദേവാലയങ്ങളില്‍ വെള്ളിയാഴ്ച രാത്രി ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു .
യാത്രക്കിടെ കാറിന്റെ പിന്‍സീറ്റില്‍ സഹോദരിയോടൊപ്പം ഇരുന്ന എയ്ഡന്‍ ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യസ്ഥിതി മോശമായി. ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയി.
കുഞ്ഞിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ അവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് മൂന്നിന് കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha

























