സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്കു തെറിച്ചു വീണ് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി...

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്കു തെറിച്ചു വീണ് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി... മാനന്തവാടി കോടതിയില്‍ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്നു യുവതി.
ഒന്നാം വളവിനു താഴെ സ്‌കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം നടന്നത് .
എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ധൈര്യം കൈവിടാതെ യുവതി ഒടുവില്‍ ചുരത്തിലെ വള്ളി പടര്‍പ്പുകളില്‍ പിടിച്ചു തൂങ്ങി റോഡില്‍ എത്തി കൈ കാണിച്ചു യാത്രക്കാരെ നിര്‍ത്തി വിവരം പറഞ്ഞതോടെ ബന്ധുക്കളെ വരുത്തി കൂടെ വിടുകയായിരുന്നു.
ഇന്നലെ രാവിലെയാണ് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് എടുത്തത്.
https://www.facebook.com/Malayalivartha
























