ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഒരുവര്‍ഷമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലില്‍ പോയി കാണാന്‍ സാധിച്ചിരുന്നില്ല.
ഒരു വര്‍ഷത്തിനു ശേഷം കാണാന്‍ സാധിച്ചതില്‍ ആശ്വാസം. കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നില്ല.
സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.
"
https://www.facebook.com/Malayalivartha
























