നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജിവച്ച് ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു... നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 16

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജിവച്ച് ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
നവംബര്‍ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. നവംബര്‍ 16നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 17ന് സൂഷ്മ പരിശോധന.
22 വരെ പത്രിക പിന്‍വലിക്കാം. 29ന് രാവിലെ ഒന്പതു മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണല്‍ നടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്.
എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പം നിന്ന് കിട്ടിയ സീറ്റ് രാജി വച്ചത്. ആറ് മാസത്തിനുള്ളില്‍ ഒഴിവ് നികത്തണം എന്നാണ് സാധാരണയുള്ള നടപടിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























