Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാൽ ലക്ഷത്തിൻ്റെ കൈക്കൂലി ട്രാപ്പ് കേസ്...  റിമാൻറിലുള്ള പി ആർ ഡി ഓഫീസർക്ക് ജാമ്യമില്ല, വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരുന്നു

01 NOVEMBER 2021 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

സങ്കടക്കാഴ്ചയായി... കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി

ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

കാൽ ലക്ഷത്തിൻ്റെ കൈക്കൂലി ട്രാപ്പ് കേസിൽ റിമാൻ്റിൽ കഴിയുന്ന ഗവ. സെക്രട്ടറിയേറ്റ് പി ആർ ഡി ഓഫീസർക്ക് ജാമ്യമില്ല. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്.

പി ആർ ഡി ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കുമാറിനാണ് ജാമ്യം നിഷേധിച്ചത്. പൊതു സേവകനായ പ്രതിക്കെതിരായ ആരോപണം ഗൗരമേറിയതാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി എം. ബി. സ്നേഹലത പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. ബിൽ തുക മാറി നൽകാൻ 25,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഒക്ടോബർ 27 ന് പ്രതി കൈക്കൂലി ട്രാപ്പ് കേസിൽ അറസ്റ്റിലായത്.

 

 

സംസ്ഥാന സർക്കാരിന് കീഴിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് (പി ആർ ഡി) ഓൺലൈൻ റേഡിയോ പരിപാടികൾ കൈകാര്യം ചെയ്യുന്ന ഓഫീസറാണ് പ്രതി. സർക്കാരിന് വേണ്ടി പരിപാടികൾ നിർമ്മിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ ചെയ്ത് നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ തുക മാറിക്കിട്ടാനുണ്ടായിരുന്നു.

തുകയ്ക്കായി സ്ഥാപന ഉടമ പലവട്ടം പ്രതിയെ സമീപിച്ചെങ്കിലും ബിൽ തുക മാറി നൽകിയില്ല. ഒടുവിൽ 15 % കമ്മീഷൻ തുകയായ 3.75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിലപേശലിൽ ആദ്യ ഗഡുവായി 25,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചു. എന്നാൽ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

 


കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് പോലീസ് വിജിലൻസ് ഓഫീസിൽ വച്ച് ഫിനോഫ്തലിൻ പൊടി വിതറിയ നോട്ടുകൾ നമ്പർ സഹിതം രേഖപ്പെടുത്തി എൻട്രസ്റ്റ്മെമെൻ്റ് മഹസറിൽ വിവരിച്ച് പരാതിക്കാരനെ ഏൽപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം കാറിൽ വെച്ച് കെണിപ്പണം വാങ്ങുകയായിരുന്നു.

കെണിപ്പണം പ്രതി കൈപ്പറ്റിയതായ സിഗ്നൽ നൽകിയ ഉടൻ വിജിലൻസ് സംഘം കാർ വളഞ്ഞ് പ്രതിയോട് വിജിലൻസ് കൊണ്ടുവന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ പ്രതിയുടെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. കൈക്കൂലിയായ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ഓഫീസിൽ വച്ച് പ്രതി ആവശ്യപ്പെടുമ്പോൾ നൽകണമെന്ന് നിർദേശിച്ച് വാദിക്ക് നൽകിയ അതേ നോട്ടുകൾ പ്രതിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (4 minutes ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 minutes ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (1 hour ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (1 hour ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (1 hour ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (1 hour ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 hour ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (2 hours ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (2 hours ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (2 hours ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (3 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends