ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . വികസിത ഭാരത ലക്ഷ്യത്തിനായി സർക്കാർ ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹി അതിർത്തിയിൽ ഉത്തർപ്രദേശിലെ ജെവാറിൽ 11,200 കോടി മുതൽ മുടക്കിൽ നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്‌യുകയായിരുന്നു മോദി. ഇതോടെ, ദേശീയ തലസ്ഥാന മേഖലയിൽ(എൻ.സി.ആർ) ഡൽഹിക്ക് പുറമെ രണ്ടു വിമാനത്താവളങ്ങളായി.
വിമാനത്താവളം നിർമ്മാണം പൂർത്തിയാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറ്റാനാണ് പദ്ധതിയുള്ളത്. 3,296 ഏക്കറിൽ പരന്നു കിടക്കുന്ന വിമാനത്താവളത്തിന്റെ ഒരു റൺവേയും ഒരു ടെർമിനലുമുള്ള ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി 2050ൽ ബാക്കി പൂർത്തിയാക്കും. ആകെ പ്രതീക്ഷിക്കുന്ന ചെലവ് 29,560 കോടി. ഒന്നാം ഘട്ടത്തിൽ 12 ലക്ഷം യാത്രക്കാരെയും സമ്പൂർണ ശേഷിയിൽ ഏഴ് കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാൻ കഴിയും.
"
https://www.facebook.com/Malayalivartha

























