പെസഹ, ദുഃഖവെള്ളി, ഇൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച് ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്ആർടിസി

സംസ്ഥാനത്ത് പെസഹ, ദുഃഖവെള്ളി, ഇൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച് ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകൾ കെഎസ്‌ആർടിസി നടത്തും. ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് സർവീസുണ്ടാകും. തിരക്കിന് അനുസരിച്ച് 13 ബസും സജ്ജമാക്കും.
അതേസമയം ഏപ്രിൽ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാതെ യാത്രക്കാർ വലയുന്നു. ഇതിനിടെ പരമാവധി സർവീസ് ഏർപ്പെടുത്താനായി കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റുകൾ വെബ്‌സൈറ്റുവഴിയും ആപ്പുവഴിയുമെടുക്കാം.
"
https://www.facebook.com/Malayalivartha

























