Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടാറുള്ള പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ഷോക്കെതിരെ വ്യാപക പ്രതിഷേധം, മിന്നല്‍ സന്ദര്‍ശനം എന്ന് പേരിട്ട ശേഷം ചാനലുകളെയെല്ലാം വിളിച്ചു വരുത്തി ഒരു ഉദ്യോഗസ്ഥനോട് ക്യാമറകള്‍ക്ക് മുമ്പില്‍ മോശമായി പെരുമാറിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി

01 NOVEMBER 2021 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടാറുള്ള പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഞായറാഴ്ച തിരുവനന്തപുരത്ത് നടത്തിയ ഷോക്കെതിരെ വ്യാപക പ്രതിഷേധം.

മിന്നല്‍ സന്ദര്‍ശനം എന്ന് പേരിട്ട ശേഷം ചാനലുകളെയെല്ലാം വിളിച്ചു വരുത്തി ഒരു ഉദ്യോഗസ്ഥനോട് ക്യാമറകള്‍ക്ക് മുമ്പില്‍ മോശമായി പെരുമാറിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

 



പൊതുവേ എല്ലാവരോടും മാന്യമായി പെരുമാറുന്ന മുഹമ്മദ് റിയാസിന് എന്തു പറ്റി എന്ന് ചോദിക്കുന്നവരുടെ എണ്ണം കൂടി.

വെള്ളിയാഴ്ച്ച രാത്രി ആരോരുമറിയാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ താങ്കള്‍ക്ക് മാതൃകയാക്കാമായിരുന്നില്ലേ എന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാനിരിക്കേയാണ് തിരുവനന്തപുരം തൈക്കാട്ടെ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.

 



റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും പരിശോധിച്ചു. റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. ഇതെല്ലാം ചാനല്‍ ലൈവിലൂടെ കേരളം കണ്ടതിന് പുറമേ മന്ത്രി തന്നെ തന്റെ ഫെയ്‌സ് ബുക്കില്‍ വ്യക്തമായി കാണിക്കുകയും ചെയ്തു.

പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകള്‍ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്ര ദിവസമായിട്ടും ഈ നിര്‍ദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. റെസ്റ്റ് ഹൗസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ നന്നാക്കണമെന്ന് കഴിഞ്ഞ ദിവസ വും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ദയനീയ കാഴ്ചകള്‍ കണ്ട് മന്ത്രി ആരെയും ശകാരിച്ചില്ല. അത് മന്ത്രിയുടെ പക്വത തന്നെയാണ്.

 



സര്‍ക്കാര്‍ എടുത്ത നല്ലൊരു സമീപനത്തെ തകര്‍ക്കാനോ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് റസ്റ്റ് ഹൗസുകള്‍ ലഭ്യമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തതാണ് ഇതിനു മുന്നോടിയായി റസ്റ്റ് ഹൗസുകള്‍ ശുചീകരിക്കണമെന്നും അടിയന്തര സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്നും എല്ലാ റസ്റ്റ് ഹൗസുകളിലും അറിയിച്ചതുമാണ്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ല - മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തെ ഒരു റസ്റ്റ് ഹൗസില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തീര്‍ച്ചയായും സി പി എം അനുഭാവികള്‍ തന്നെയായിരിക്കും. ഒരു മാനേജര്‍ വിചാരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ളത്. ഇടതു മുന്നണി പ്രവര്‍ത്തകരാണെങ്കില്‍ പറഞ്ഞാല്‍ കേള്‍ക്കില്ലെന്ന പരാതി വ്യാപകമാണ്.



യാഥാര്‍ത്ഥ്യം മനസിലാക്കി പക്വതയോടെ പെരുമാറുകയാണ് മന്ത്രി ചെയ്യേണ്ടത്. ഉദ്യോഗസ്ഥരെ ശകാരിക്കുന്നത് മുന്‍ മന്ത്രി ജി.സുധാകരന്റെ രീതിയായിരുന്നു.എന്നാല്‍ അദ്ദേഹത്തിനും സ്ഥലകാലബോധം ഉണ്ടായിരുന്നു.സുധാകരന്റെ പ്രായവും നാം കണക്കിലെടുക്കണം. ചെറുപ്പക്കാരനായ റിയാസ് ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അത് വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കണം. അതല്ലാതെ ശകാരിക്കുകയല്ല വേണ്ടത്. മുമ്പേ നടന്ന കെ എം.മാണിയെ പോലുള്ളവരുടെ മാത്യക റിയാസ് മനസിലാക്കേണ്ടതായിരുന്നു.

ആരെയും അധിക്ഷേപിക്കാന്‍ മന്ത്രിക്ക് അവകാശമില്ല. അത് റിയാസിനെ പോലുള്ള ഭാവിയുള്ള മന്ത്രിമാര്‍ക്ക് യോജിച്ചതല്ല. മന്ത്രി ചൂടാവുമ്പോള്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ല. അത് മന്ത്രി മനസിലാക്കണം. ഇത് ജീവിതമാണ്. സിനിമയല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends