കുടുംബവഴക്കിനെ തുടര്‍ന്ന് 31കാരനായ മകന് നേരേ ആസിഡൊഴിച്ച് ആക്രമണം! ചികിത്സയില്‍ കഴിയുകയായിരുന്ന മകന്‍ മരിച്ചു...

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മകന്‍ മരിച്ചു. കാഞ്ഞിരത്തുംകുന്നേല്‍ ഷിനു (31) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
സെപ്റ്റംബര്‍ 23-നായിരുന്നു നാടിനെ നടുക്കിയ ആസിഡ് ആക്രമണം. കുടുംബവഴക്കിനെ തുടര്‍ന്നാണ് പിതാവ് ഗോപാലകൃഷ്ണന്‍ ഷിനുവിന് നേരേ ആസിഡൊഴിച്ചത്.
സംഭവത്തില്‍ അറസ്റ്റിലായ ഗോപാലകൃഷ്ണന്‍ റിമാന്‍ഡിലാണ്. ആസിഡ് ആക്രമണത്തില്‍ ഷിനുവിന് 71 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചോടെയായിരുന്നു മരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























