ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വി എസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങൾ: ആരോഗ്യനില തൃപ്തികരം

ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച വി എസിനെ തിരുവനന്തപുരം പട്ടത്തെ ഒരു സ്വാകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
വി എസിൻ്റെ വൃക്കയുടെ പ്രവർത്തനം തകരാറിലായിരിക്കുകയാണെന്നാണ് ആശുപത്രി അധികൃതർ പുറത്തു വിട്ടിരിക്കുന്ന മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അച്ഛനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വി എസിൻ്റെ മകൻ അരുൺ കുമാർ അറിയിച്ചു. "ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇന്നലെ അച്ഛനെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നുരണ്ട് ദിവസങ്ങൾക്കകം ആരോഗ്യസ്ഥിതി പൂർവ്വസ്ഥിതിയിലാവുമെന്ന് പ്രതീക്ഷിക്കുന്നു" - എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























