തലസ്ഥാനത്തെ നടുക്കി ബൈക്ക് യാത്രികരായ യുവാക്കളെ ആസൂത്രിതമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം; കാറിലെത്തിയ ഗുണ്ടാസംഘം റോഡിന്റെ വശത്തായി നിന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ച് വെട്ടിപരിക്കേൽപ്പിച്ചു: രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ ബൈക്കിലെത്തിയ മറ്റൊരു സംഘം വീണ്ടും വെട്ടി:- കൊലപതകശ്രമം അരങ്ങേറിയത് ഫോർട്ട് സർക്കാർ ആശുപത്രിക്ക് മുമ്പിൽ

തലസ്ഥാനത്തെ നടുക്കി ബൈക്ക് യാത്രികരായ യുവാക്കളെ ആസൂത്രിതമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം. രാത്രി ഒമ്പതരയോടു കൂടി തിരുവനന്തപുരം ഫോർട്ട് സർക്കാർ ആശുപത്രിക്ക് മുമ്പിൽ കൊലപതകശ്രമം അരങ്ങേറിയത്.
റോഡിന്റെ വശത്തായി നിൽക്കുകയായിരുന്ന ബൈക്ക് യാത്രികരെയാണ് കാറിലെത്തിയ ഒരു സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വെട്ടി പരുക്കേൽപ്പിച്ചത്.
കാറിന് പിന്നാലെ ബൈക്കിൽ എത്തിയ ഒരു സംഘവും ഉണ്ടായിരുന്നു. സംഭവത്തിൽ ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുകൂട്ടരും ചേർന്ന് കൊണ്ടാണ് യുവാക്കളെ വേട്ടനായി ഓടിച്ചത്. തുടർന്ന് ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപും വലിയശാല സ്വദേശി സന്തോഷും സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു.
ഇവരെ പിന്തുടർന്ന് വീണ്ടും വെട്ടുകയായിരുന്നു. ഇതിൽ ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപുമായി പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധം ഉണ്ടായിരുന്നു.
മുൻവൈരാഗ്യമാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് നിഗമനം. പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























