Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ശിശുക്ഷേമ സമിതിക്ക് തലസ്ഥാനത്തെ കുടുംബക്കോടതിയുടെ രൂക്ഷ വിമര്‍ശനം, സി ഡബ്ലുസിക്ക് കുരുക്ക് മുറുകുന്നു, നേരായ രീതിയിലല്ല കാര്യങ്ങള്‍ നടന്നതെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ശിശുക്ഷേമ സമിതിക്ക് കോടതിയുടെ മുന്നറിയിപ്പ്, ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതിന്റെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ 20 വരെ നീട്ടി, അനുപമയുടെ മാതാവിന്റേതടക്കം 5 പേരുടെ മുന്‍കൂര്‍ ജാമ്യയില്‍ ജില്ലാ കോടതി ഇന്ന് വിധി പറയും

02 NOVEMBER 2021 07:15 AM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്തു നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതിക്കും സി ഡബ്ലുസിക്കും കുരുക്ക് മുറുകുന്നു.

ദത്തു നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ശിശുക്ഷേമ സമിതിയും സി. ഡബ്ലു. സി. യും 20 നകം ഹാജരാക്കാന്‍ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടു.

 



ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഉള്ള ദത്ത് ലൈസന്‍സ് , കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിലോ കൊണ്ടുവന്നേല്‍പ്പിച്ച നിലയിലോ ലഭിച്ചത് , ജനന സര്‍ട്ടിഫിക്കറ്റ് , അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് , കുഞ്ഞിനെ ദത്ത് നല്‍കുന്നത് വിളംബരം ചെയ്തുള്ള പത്രപ്പരസ്യം , ഡിഎന്‍എ പ്രൊഫൈല്‍ റിപ്പോര്‍ട്ട് , ദത്തിന് മുന്നോടിയായി പോലീസിന് നല്‍കിയ പരാതി റിപ്പോര്‍ട്ടടക്കമുള്ള സകല റെക്കോര്‍ഡുകളും സഹിതം സത്യവാങ്മൂലം ഹാജരാക്കണം.


ചട്ടങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായുള്ള കുട്ടിക്കടത്തിന് ശിശുക്ഷേമ സമിതിയെയും സി ഡബ്ലുസിയെയും തലസ്ഥാത്തെ കുടുംബക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദത്ത് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതിന് ശേഷമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ച് കണ്ടെത്തിയ ജഡ്ജി കെ. ബിജു മേനോന്‍ രണ്ട് സ്ഥാപനങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കാത്തതിന്റെ കാരണം വിശദമാക്കാനും കോടതി ഉത്തരവിട്ടു. കുഞ്ഞ് എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തിയെന്നതടക്കമുള്ള തുടര്‍ നടപടികളടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. അനുപമയുടെ കക്ഷി ചേരല്‍ ഹര്‍ജിയും 20 ന് പരിഗണിക്കും.




ദത്തുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പ് മെമ്പര്‍ സെക്രട്ടറി സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2003 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) കേരള ചട്ടം 58 പ്രകാരമുള്ള ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ രണ്ടു സ്ഥാപനങ്ങളും ഏറ്റുവാങ്ങിയത്. 2021 സെപ്റ്റംബര്‍ 6 നാണ് മിസലേനിയസ് സിവിള്‍ ആപ്ലിക്കേഷന്‍ 18/2021 നമ്പരായി കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 23 നാണ് അനുപമ കക്ഷി ചേരല്‍ ഹര്‍ജി സമര്‍പ്പിച്ചത്.


കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയതാണോ കൈമാറിക്കിട്ടിയതാണോയെന്ന ചോദ്യത്തിന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയതെന്ന മറുപടിയാണ് ശിശുക്ഷേമ സമിതി ഒക്ടോബര്‍ 25 ന് കോടതിയില്‍ ബോധിപ്പിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സമയം തേടി. നവംബര്‍ 20 നകം റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.




കുട്ടിക്കടത്തു കേസില്‍ 2 മുതല്‍ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭര്‍ത്താവ് അരുണ്‍ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂര്‍ക്കട വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ജില്ലാ കോടതി വിധി പറയും.അതേസമയം ഒന്നാം പ്രതി ജയച്ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (8 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (10 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends