Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല, പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതല്‍ സമയം തേടി, ഡിസംബര്‍ 1 ന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്

02 NOVEMBER 2021 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ 1 ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്.

ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫാ നജീമും തിങ്കളാഴ്ച കോടതിയില്‍ ഹാജരായില്ല. പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ജഡ്ജി മിനി. എസ്.ദാസ് ഡിസംബര്‍ 1 ലേക്ക് കേസ് മാറ്റിയത്.




2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെണ്‍ സുഹൃത്തിനൊപ്പം വഫയുടെ വക കെ എല്‍ 01-ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ കാര്‍ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താന്‍ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവര്‍ത്തിച്ച് കവടിയാര്‍ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുന്‍വശം റോഡില്‍ വച്ച് കെഎല്‍ 01 സി സി 881 നമ്പര്‍ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിന്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാര്‍ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റര്‍ നിരങ്ങി നീങ്ങി.

ഒടുവില്‍ ഫുട്പാത്തിനുള്ളിലേക്ക് മതിലില്‍ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തില്‍ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സര്‍ക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കാതെ വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിച്ചതായും പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കളവായ വിവരം നല്‍കിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിച്ച് ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയില്‍ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.




കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടര്‍ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിള്‍ പരിശോധനക്ക് രക്തമെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകള്‍ തള്ളി നീക്കി. മദ്യത്തിന്റെ അംശം രക്തത്തില്‍ ശാസ്ത്രീയമായും നിയമപരമായും നിര്‍ണ്ണയിക്കുന്നത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാമില്‍ കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയില്‍ തെളിയുമ്പോഴാണ്. ഇത് ഒരാള്‍ മദ്യപിച്ച് മണിക്കൂറുകള്‍ താണ്ടിയുള്ള പരിശോധനയില്‍ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതല്‍ക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂര്‍വ്വം വഴങ്ങാത്തത്.

 




സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശും പോലീസ് പാര്‍ട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കില്‍ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പോലീസിന്റെ കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ സംഭവം നടന്ന് പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂര്‍ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തത്.

മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തു. എന്നാല്‍ മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ ആക്‌സിഡന്റ് കം വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ശ്രീറാമിന്റെ ശ്വാസോച്ഛാസത്തില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.




ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (II) ( തന്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ , കളവായ വിവരം നല്‍കല്‍ ) , മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) , 185 ( മദ്യപിച്ച് വാഹനമോടിക്കല്‍ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യല്‍ ) , പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതല്‍ നശിപ്പിച്ച് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തല്‍ ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ശ്രീറാം ഓടിച്ച വഫയുടെ ഫോക്‌സ് വാഗണ്‍ കാര്‍ കൃത്യ സമയം മണിക്കൂറില്‍ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നില്‍ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെല്‍ ബ്രേക്കും ഹാന്‍ഡ് ബ്രേക്കും ശരിയായ രീതിയില്‍ പ്രവര്‍ത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സാക്ഷ്യപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശ്രീറാമിന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം അപകടത്തില്‍ മരിച്ച ബഷീറിന്റെതാണെന്ന് എഫ് എസ് എല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

 


അതേ സമയം നിര്‍ണ്ണായക തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ബഷീറിന്റെ മൊബൈല്‍ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പോലീസോ മുക്കിയതായി ആരോപണമുണ്ട്.

മ്യൂസിയം പോലീസ് പ്രതി ഭാഗം ചേര്‍ന്ന് പോലീസും പ്രതിയും ഒത്തുകളിച്ച കേസില്‍ ആന്റി ക്ലൈമാക്‌സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ബ്യൂട്ടീഷ്യനും മോഡലുമായ സെക്‌സ് ബോംബ് വഫാ ഫിറോസിന്റെ കാര്‍ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ 2019 ആഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്. പോലീസ് പ്രതി ഭാഗം ചേര്‍ന്ന് അര്‍ദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്‌പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിള്‍ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയില്‍ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുര്‍ബലമായ വകുപ്പിട്ട് പ്രതിയില്ലാത്ത എഫ് ഐ ആര്‍ ഇട്ട മ്യൂസിയം പോലീസിന്റെ വീഴ്ചകളുമാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാന്‍ കാരണമായത്.

 

 


ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീന്‍ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ മാനസികമായും ശാരീരികമായും പൂര്‍ണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.


കേരള മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനില്‍ക്കണമെങ്കില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടര്‍ കുറിച്ചാല്‍ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേല്‍ക്കോടതി വിധിന്യായങ്ങള്‍ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

 

 


അതേ സമയം പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പോലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം അന്ന് വാദിച്ചു. 304 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ മാധ്യമ സമ്മര്‍ദ്ദത്താല്‍ അഡീഷണല്‍ റിപ്പോര്‍ട്ട് ഹാജരാക്കി 304 ചേര്‍ത്തു. രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.


നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പോലീസ് സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നരഹത്യക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ചുമത്തേണ്ടതിന് പകരം 304 എ ആണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്. 304 സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണ്. 304 എ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ ചെയ്യേണ്ട കേസുമാണ്.

 

ഇത് പ്രതിയെ കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ്. മുമ്പ് പാറ്റൂരില്‍ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കല്‍ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കര്‍ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയത് 304 ആണ് .നരഹത്യകുറ്റത്തിന് ചാര്‍ജ് ചെയ്ത ആ കേസിന്റെ വിചാരണയില്‍ സെഷന്‍സ് കോടതി ഡ്രൈവര്‍ക്ക് ഏഴേ മുക്കാല്‍ വര്‍ഷത്തെ കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പോലീസ് എഫ് ഐആറില്‍ വെള്ളം ചേര്‍ത്തത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends