എടപ്പാള്‍ നരിപ്പറമ്പില്‍ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നരിപ്പറമ്പില്‍ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃപ്രങ്ങോട് ആനപ്പടി സ്വദേശികളായ സല്‍മാനുല്‍ ഫാരിസ് (21), സെഫിന്‍ ഫര്‍ഹാന്‍ (20) എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറം പൊന്നാനി ദേശീയപാതയില്‍ നരിപ്പറമ്പ് പന്തേപാലത്തിന് സമീപത്തായി രാത്രി 9.30ടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ആലത്തൂര്‍ ഇമ്പിച്ചിബാവ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊന്നാനിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കുപറ്റിയവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























