Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ദത്തുവിവാദത്തില്‍ അനുപമയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതിനു പിന്നാലെ മദ്യവും സെക്സും സംബന്ധിച്ച തന്റെ പുതിയ സിദ്ധാന്തം അവതരിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

02 NOVEMBER 2021 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

അമേരിക്കയില്‍ ബലാല്‍സംഗം എന്നത് കേരളത്തില്‍ മലയാളികള്‍ ചായകുടിക്കുന്നതുപോലെ നിസാരമാണെന്ന വിടുവാ പറഞ്ഞത് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരാണ്. ഇപ്പോള്‍ കേരളത്തിലെ വിടുവായുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുകയാണ് സാംസ്‌കാരിക നായകനായ മന്ത്രി സജി ചെറിയാന്‍.


സിപിഎം നേതാക്കളായ പിണറായി വിജയന്‍ മുതല്‍ സുധാകരന്‍വരെ ഓരോ കാലത്തും വിടുവായും വിവരക്കേടും വിളമ്പിയ ചരിത്രമുള്ളവരാണ്. അഭിവന്ദ്യന്‍, പരനാറി, പ്രശസ്ത, പൂതന തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഓരോ കാലത്തും സിപിഎം നേതാക്കള്‍ വിവാദങ്ങള്‍ കത്തിച്ചവരാണ്.

 


കഴിഞ്ഞ ദിവസം ദത്തുവിവാദത്തില്‍ അനുപമയ്ക്കെതിരെ ആക്ഷേപം ചൊരിഞ്ഞതിനു പിന്നാലെയാണ് മദ്യവും സെക്സും സംബന്ധിച്ച തന്റെ പുതിയ സിദ്ധാന്തം സജി ചെറിയാന്‍ അവതരിപ്പിച്ചിരിക്കുന്നത്.


കേരളത്തില്‍ മദ്യശാലകള്‍ തുടങ്ങിയാല്‍ പ്രതിഷേധമാണെന്നും സെക്‌സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നുമാണ് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ തട്ടിയിരിക്കുന്നത്.

 

 


നിയന്ത്രിക്കാനും മറച്ചുവെക്കാനുമാണ് കേരളത്തില്‍ നാം ശ്രമിക്കുന്നതെന്നും സ്‌പെയിന്‍ പോലെയുള്ള രാജ്യങ്ങള്‍ എല്ലാം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മാണ് മന്ത്രിയുടെ കണ്ടെത്തല്‍. സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് സജി മന്ത്രി പുതിയ സിദ്ധാന്തം പ്രകാശനം ചെയ്തത്.


.സ്‌പെയിനില്‍ 25 ലക്ഷം മദ്യശാലകളാണുള്ളതെന്നും ഇത്രയധികം മദ്യശാലകള്‍ ഉള്ളതിനാല്‍ അവിടെ തിരക്കും ക്യൂവുമില്ലെന്നും മന്ത്രി കേരളീയരെ ബോധിപ്പിച്ചു. അതേ സമയം കേരളത്തില്‍ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണെന്നും പ്രതിഷേധിക്കുന്നവര്‍തന്നെ സമരം ചെയ്തിട്ട് എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്നും അദ്ദേഹം വിജ്ഞാനം പങ്കുവെച്ചു. സ്പെയിന്‍ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് സാംസ്‌കാരിക മന്ത്രി പറയുന്നത്.

 


സ്പെയിനില്‍ ചെറുപ്പക്കാര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണതെന്നും ഇവിടെ നമ്മള്‍ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് മന്ത്രിയുടെ പരിഭവം.


അനുപമ വിഷയം ആകെ വിവാദത്തിലായതിനൊപ്പമാണ് സ്പെയിനിലെ സെക്സ് ടൂറിസത്തെ ന്യായീകരിച്ചുള്ള വിശദീകരണം വന്നിരിക്കുന്നത്.

 


ദത്ത് വിവാദത്തില്‍ അനുപമയേയും പങ്കാളി അജിത്തിനെയും ആക്ഷേപിച്ചതിനെ തുടരെ ന്യായീകരിക്കുകയാണ് മന്ത്രി സജി ചെറിയാന്‍. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും രക്ഷിതാവെന്ന നിലയില്‍ പെണ്‍കുട്ടികളെ ഉപദേശിച്ചതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.


വിവാദമായതോെട അത് തന്റെ നാട്ടിലെ മറ്റൊരാളേക്കുറിച്ചാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മന്ത്രിയുടെ ശ്രമം.

 


മന്ത്രിക്കെതിരെ അനുപമയും അജിത്തും പേരൂര്‍ക്കട പൊലീസില്‍ പരാതിയും നല്‍കിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. പേരൂര്‍ക്കട പൊലീസ മന്ത്രിയുടെ പ്രസംഗം നടന്ന സ്ഥലം കാര്യവട്ടത്തായതിനാല്‍ ശ്രീകാര്യം പൊലീസിന് കൈമാറിയിരിക്കുകയാണ്. മന്ത്രി അനുപമയുടെയോ അജിത്തിന്റെയോ പേര് പറഞ്ഞിട്ടില്ലാത്തതിനാല്‍ അവരെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. മന്ത്രി അനുപമ വിഷയത്തില്‍ പറഞ്ഞതിങ്ങനെയാണ്.


കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക.

 


ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക.


പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരിലെ ഏറെ മന്ത്രിമാരും ശരാശരിക്കു താഴെ നിലവാരം പുലര്‍ത്തുന്നതായി വിമര്‍ശനം ഉയരുകയും നിലവാരം ഉയര്‍ത്താന്‍ പ്രത്യേക ട്യൂഷന്‍ നല്‍കുകയും ചെയ്തശേഷമാണ് സജി ചെറിയാന്‍ മന്ത്രി ഇത്തരത്തില്‍ വിവരങ്ങളും വിവരക്കേടുകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

 


മന്ത്രിമാരായ ചിഞ്ചുറാണിയും സജി ചെറിയാനും വീണാ ജോര്‍ജും ഉള്‍പ്പെടെ ആറു മന്ത്രിമാര്‍ വട്ടപ്പൂജ്യമാണെന്നാണ് പരക്കെ വിമര്‍ശനം.


സര്‍ക്കാര്‍ വിദഗ്ധരെ വിളിച്ചുവരുത്തി നല്‍കിയ ത്രിദിന പരിശീലന ക്ലാസിനുശേഷം മന്ത്രി വീണാ ജോര്‍ജ് മാത്രം അല്‍പം നിലവാരം മെച്ചപ്പെടുത്തിയെന്നും മറ്റ് മന്ത്രിമാര്‍ പിന്നില്‍തന്നെയാണെന്നു വിമര്‍ശനം തുടരുകയാണ്. ഇതിനിടെയിലാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നതെല്ലാം കുളമാകുന്ന സാഹചര്യം സംജാതമായിരിക്കുന്നത്.

 


പഴയ സാംസ്‌കാരിക മന്ത്രി ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ പൂതനയെന്നു വിശേഷിപ്പിച്ചത ചെറിയ വിവാദമല്ല സിപിഎമ്മിലുണ്ടാക്കിയത്. ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ മാനം കെട്ടിരിക്കുന്ന അനുപമ വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മണ്ടത്തരങ്ങള്‍ കൂടുതല്‍ പൊല്ലാപ്പിലേക്കു മാറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends