മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ പോക്‌സോ കേസിലെ ഇരയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മുറിയില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. വൈദ്യപരിശോധനയ്ക്കായി തന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അപമര്യാദയായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കേസെടുത്തിരിക്കുന്നത് ക്രൈംബ്രാഞ്ചാണ് .
കലൂരിലെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് എറണാകുളം നോര്‍ത്ത് പോലീസ് മോന്‍സനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
മോന്‍സന്റെ മേക്കപ്പ്മാന്‍ ജോഷിയെയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ തനിക്ക് തുടര്‍വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മോന്‍സന്റെ കലൂലിലെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തിലും വാടക വീട്ടിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പരാതിക്കാരി പറയുന്നു.
"
https://www.facebook.com/Malayalivartha























