ആലത്തൂരിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാൽ....ഊട്ടിയിൽ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു....കയ്യിലുണ്ടായിരുന്നത് 9100 രൂപയും ഡയമണ്ട് ലോക്കറ്റും ചെയ്നും....ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാലുപേരും റെയില്‍വേ പൊലീസിന് നൽകിയ മൊഴി ഇങ്ങനെ

ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ റെയില്‍വേ പൊലീസിനോട് പറഞ്ഞു.
നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിക്കൊണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ പൊലീസ് കണ്ടെത്തുമ്ബോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്നും ഇവരുടെ പക്കലുണ്ടായിരുന്നു.
കുട്ടികളെ കോയമ്പത്തൂർ റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ് പോലീസ് ഇവരെ കണ്ടെത്തിയത്. 14 വയസ് പ്രായമുള്ള രണ്ട് ഇരട്ട സഹോദരിമാരും രണ്ട് ആൺകുട്ടികളെയും നവംബർ മൂന്നാം തിയതി മുതലാണ് കാണാതായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷം നടത്തിവരികയായിരുന്നു. പെൺകുട്ടികൾ സഹപാഠികളായ ആൺകുട്ടികളോടൊപ്പം നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കുട്ടികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന സൂചനയിലാണ് പോലീസന്വേഷണം പുരോഗമിച്ചിരുന്നത്. അതിനിടെ പൊള്ളാച്ചിയിൽ നിന്നും ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. അതോടെ കുട്ടികൾ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും കുട്ടികൾ അവിടെനിന്നും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളുടെ ചിത്രങ്ങൾവച്ചുള്ള പോസ്റ്ററടക്കം തമിഴ്‌നാട്ടിലെത്തിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടികളെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്.
അഞ്ചു ദിവസം മുൻപാണ് സഹപാഠികളായ നാല് കുട്ടികളെ ആലത്തൂരിൽ നിന്നും കാണാതായത്. കുട്ടികൾ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലൂടെയും പാർക്കിലൂടെയും നടന്നുപോകുന്ന ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് മുന്നിൽ തെളിവായി ഉണ്ടായിരുന്നത്. കുട്ടികളിൽ ഒരാളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നെങ്കിലും പാലക്കാട് മുതൽ മൊബൈൽ സ്വിച്ച് ഓഫായത് കേസന്വേഷണത്തെ സാരമായി ബാധിച്ചു. ആദ്യഘട്ടത്തിൽ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതും. കുട്ടികളെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തതും പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























