ഇതെന്തായാലും നല്ല കഥ!! പതിവില്ലാതെ മകളുടെ മുറിയിൽ നിന്നും അപരിചിത ശബ്ദം, പിതാവ് നോക്കിയപ്പോൾ കണ്ടത് മകൾക്കൊപ്പം അപരിചിതൻ: ഇതോടെ യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു; ഒടുവിൽ പതിനാറുകാരിയുടെ കിടപ്പുമുറിയില്‍ കാമുകനെ പിതാവ് കണ്ടതോടെ പീഡനമായി മാറി: പതിനേഴുകാരൻ അറസ്റ്റിൽ

പതിനാറുകാരിയായ കാമുകിയെ പതിനേഴുകാരൻ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റ്. സംഭവം നടന്നിരിക്കുന്നത് പത്തനംതിട്ടയിലാണ്. യുവാവ് പിടിയിലായത് പെൺകുട്ടിയുടെ അച്ഛണ് നൽകിയ പരാതിയെ തുടർന്നായിരുന്നു. വീട്ടിലെത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.
സംഭവം ഇങ്ങനെയാണ്: പെൺകുട്ടിയുടെ കിടപ്പ് മുറി വീടിന്റെ മുകൾ ഭാഗത്താണ്, മുറിയില്‍ നിന്ന് അപരിചിതന്റെ ശബ്ദം കേട്ട് പിതാവ് എത്തി നോക്കിയപ്പോഴാണ് യുവാവിനെ മകള്‍ക്കൊപ്പം കണ്ടെത്തുന്നത്.
പിതാവിനെ കണ്ടതോടെ യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടഞ്ഞെങ്കിലും വാഹനം മുന്നോട്ടെടുത്ത് യുവാവ് വളരെ പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതിന് ശേഷം മകളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷമായിരുന്നു പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു.
ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും യുവാവ് വീട്ടില്‍ വന്നിരുന്നു എന്നാണ് യുവാവിന്റെ മൊഴിയിൽ നിന്നും അറിയാൻ കഴിഞ്ഞത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തിയിരിക്കുകയാണ്. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തത്.
പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തു. യുവാവിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























