ഗവേഷക വിദ്യാര്‍ഥിയുടെ സമരം ലക്ഷ്യം കണ്ടു... ഗവേഷക ദീപയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു; നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്; ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നല്‍കുമെന്ന് ഉറപ്പ് നല്‍കി; മുടങ്ങിയ ഫെലോഷിപ്പ് അനുവദിക്കും; നാല് വര്‍ഷം കൂടി ഗവേഷണകാലയളവ് നീട്ടിനല്‍കും

എംജി സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക വിദ്യാര്‍ഥി ദീപ പി.മോഹന്റെ നിരാഹാര സമരം വിജയം കണ്ടു. ഗവേഷക ദീപയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് പുറത്താക്കി.ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നെന്ന് ദീപ പറഞ്ഞു. വി.സിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവേഷക.
നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. തന്റെ എല്ലാ ആവശ്യങ്ങളും എംജി സര്‍വകലാശാല അംഗികരിച്ചു. അതുകൊണ്ട് തന്നെ സമരം നൂറ് ശതമാനം വിജയമെന്നും ഗവേഷക മാധ്യമങ്ങളോട് പറഞ്ഞു. ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നല്‍കുന്നതാണ്. ഡോ. ഇകെ രാധാകൃഷ്ണന്‍ ഗവേഷകമാര്‍ഗദര്‍ശിയും ഡോ.സാബുതോമസ് സഹമാര്‍ഗദര്‍ശിയായിരിക്കും. ഡോ. ബീനാമാത്യുവിനെ കൂടി സഹമാര്‍ഗദര്‍ശിയാക്കുമെന്ന് വിസി ഉറപ്പ് നല്‍കിയതായി ഗവേഷക പറഞ്ഞു.
മുടങ്ങിയ ഫെലോഷിപ്പ് അനുവദിക്കും. നാല് വര്‍ഷം കൂടി ഗവേഷണകാലയളവ് നീട്ടിനല്‍കും. സമരം സംബന്ധിച്ച് യാതൊരുപ്രതികാര നടപടിയും ഉണ്ടാകില്ല. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ ഇരിപ്പിടം ലഭ്യമാക്കുമെന്നും വിസി ഉറപ്പ് നല്‍കിയതായി ഗവേഷക പറഞ്ഞു.
2011-12 ല്‍ നാനോ സയന്‍സില്‍ എംഫില്‍ പ്രവേശനം നേടിയെങ്കിലും പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചില്ലെന്നും ടിസി തടഞ്ഞുവച്ചും എംഫില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും പിഎച്ച്ഡി പ്രവേശനം താമസിപ്പിച്ചു. പിഎച്ച്ഡിക്കു പ്രവേശനം ലഭിച്ചിട്ടും ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്നിറക്കിവിട്ടും വീണ്ടും പ്രതികാരം ചെയ്തു.
സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അന്വേഷണം നടത്തിയെന്നും ഡോ.നന്ദകുമാര്‍ കുറ്റക്കാരനെന്നു കണ്ടെത്തി. പട്ടികജാതി വര്‍ഗ പീഡന നിയമപ്രകാരം കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യങ്ങള്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി വിധിയുമുണ്ട്. ഇതെല്ലാം നടപ്പാക്കാന്‍ വേണ്ടിയായിരുന്നു ദീപയുടെ സമരം.
https://www.facebook.com/Malayalivartha























