നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്കില്ല!! സമരത്തില്‍ നിന്ന് പിന്മാറി ബസുടമകൾ, തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍: നിരക്കുവര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും

ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണിരാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്കില്‍ നിന്ന് ബസുടമകള്‍ പിന്മാറിയിരിക്കുന്നത്.
അതേസമയം നിരക്കുവര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ബസുടമകള്‍ അറിയിച്ചു.
കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യമുന്നയിച്ചായിരുന്ന പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ഡീസല്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകള്‍ ചൊവ്വ മുതല്‍ സമരം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























