ജോജു കട്ടക്കലിപ്പില്‍... പഴയ കൊച്ചി മേയര്‍ ടോണി ചമ്മണിയും കൂട്ടരും കൊച്ചി ജയിലില്‍ തന്നെയാകുമ്പോള്‍ പലരുടേയും ശാപും കൂടിയുണ്ട്; ടോണിയേയും മറ്റ് പ്രതികളേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുമെങ്കിലും ജോജു കനിഞ്ഞില്ലെങ്കില്‍ ഉടന്‍ പുറത്ത് വരില്ല

പഴയ പ്രതാപിയായ മേയറായിരുന്നു ടോണി ചമ്മണി. അന്നത്തെ കാലത്ത് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയടക്കം ജയിലാക്കാനുള്ള ശ്രമം നടന്നു. ആരൊക്കെ വിളിച്ചു പറഞ്ഞിട്ടും സ്റ്റേഷനിലിരുത്തി വൈകിപ്പിച്ചു. ഇതുപോലെ പലരും ടോണി ചമ്മിണിയ്‌ക്കെതിരെ രംഗത്തു വന്നു. എന്നാല്‍ ടോണി ചമ്മണി കല്ലുപോലെ നിന്നു. അവരുടെയെല്ലാം ശാപമാണോയെന്നറിയില്ല. പഴയ കൊച്ചി മേയര്‍ക്ക് കൊച്ചി ജയിലില്‍ തന്നെ കിടക്കേണ്ടി വന്നു. സ്വയം തീര്‍ത്ത കുഴിയില്‍.
കൊച്ചിയില്‍ വഴി തടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹന തകര്‍ത്ത കേസില്‍ അറസ്റ്റിലായ ടോണി ചമ്മണി അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കളെയാണ് ഇന്നലെ റിമാന്‍ഡ് ചെയ്തത്. എറണാകുളം ജെഎഫ്എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം ജയിലിടിഞ്ഞാലും പുറത്ത് വരാത്ത കേസാണിത്. ജാമ്യം ലഭിക്കാതിരിക്കാന്‍ ജോജു കടുപ്പിച്ചാല്‍ തീര്‍ന്നു. ജോജു നേരത്തെ കനിഞ്ഞ് കോമ്പ്രമൈസായിരുന്നെങ്കില്‍ അകത്ത് കിടക്കേണ്ടി വരില്ലായിരുന്നു. മാത്രവുമല്ല വണ്ടി തല്ലിപ്പൊളിച്ചതിന്റെ 6 ലക്ഷം രൂപ കെട്ടിയും വയ്ക്കണം.
ഇന്നലെ വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.ജി ജോസഫിനെയും ഷരീഫ് വാഴക്കാലയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജോജുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കീഴടങ്ങും മുന്‍പ് ടോണി നടത്തിയത്. ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചത്. അദ്ദേഹം സിപപിഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സിപിഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണന്‍ സിപിഎം കുഴലൂത്തുകാരനായി മാറിയെന്നും ടോണി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ടോണി ചമ്മിണി അകത്താകുന്ന വിധത്തിലുള്ള സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.
പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
ഇതോടെയാണ് ടോണി ചമ്മിണിയും കൂട്ടരും പെട്ടുപോയത്. കേമ്പ്രമൈസിനായി കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. വിജയിക്കുമെന്ന് കണ്ടതിനാല്‍ പ്രതികളെല്ലാം ഒളിവില്‍ പോയി. എന്നാല്‍ ജോജു ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായില്ല. മാത്രമല്ല തന്റെ വണ്ടി തല്ലിപ്പൊളിച്ചതിനും അപമാനിച്ചതിനും പരസ്യമായി മാപ്പ് പറയണമെന്നും പറഞ്ഞു. ഇതോടെ നാണം കെട്ട കോണ്‍ഗ്രസുകാര്‍ നെഞ്ച് വിരിച്ച് ജയിലില്‍ പോകുമെന്നായി. എന്നാല്‍ നെഞ്ച് വിരിച്ച് പൊയ്‌ക്കോ എന്ന് പറഞ്ഞ് ജോജു കക്ഷി ചേര്‍ന്നു. അതോടെ ടോണി ചമ്മണിയും കൂട്ടരും ജയിലിലായി. ഇനിയും ജോജു കനിഞ്ഞില്ലെങ്കില്‍ ജയിലില്‍ കിടക്കുന്ന നാളുകള്‍ കൂടും.
"
https://www.facebook.com/Malayalivartha























