കേരളത്തില്‍ വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം..... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മധ്യകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടത്

കേരളത്തില്‍ വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം..... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മധ്യകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന് തെക്ക് ആന്‍ഡമാന്‍ കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയേറെയാണ്.
അതേസമയം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-തമിഴ്നാട് തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നു. തുടര്‍ന്നു കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദ്ദമായി പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 11 ന് അതിരാവിലെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് പ്രവേശിച്ചേക്കും.
ബംഗാള്‍ ഉള്‍ക്കടല്‍ ന്യുന മര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ നവംബര്‍ 10, 11 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും നവംബര്‍ 9 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബര്‍ 9,10 ദിവസങ്ങളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നവംബര്‍ 10, 11 ദിവസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കു തമിഴ്നാട്ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും വ്യാഴാഴ്ച 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കുമാണു സാധ്യത.
https://www.facebook.com/Malayalivartha























