ഹണി ട്രാപ്പു കേസില്‍ അവ്യക്ത റിപ്പോര്‍ട്ടു ഹാജരാക്കിയ വെളളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്

ഹണി ട്രാപ്പു കേസില്‍ അവ്യക്ത റിപ്പോര്‍ട്ടു ഹാജരാക്കിയ വെളളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ടു ഹാജരാകാന്‍ തിരുവന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു.
കോടതി നടപടികളില്‍ കൃത്യവിലോപം കാട്ടിയ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഫയല്‍ സഹിതം ബുധനാഴ്ച നേരിട്ട് ഹാജരാകാനാണുത്തരവ്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍. അജിത് കുമാറാണ് സി ഐ യുടെ കൃത്യവിലോപം കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം റൂറല്‍ വെള്ളറട പോലീസ് സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനകമാണ് ഹണി ട്രാപ്പ് പണം തട്ടല്‍ നടന്നത്. 5 ല്‍ പരം ക്രൈം കേസുകളില്‍ പ്രതിയായ തേന്‍ കെണിക്കാരിയുടെ പരാതിയില്‍ സുരേഷ് എന്ന യുവാവിനെതിരെ തേന്‍ കെണിക്കാരിയുടെ ചെകിട്ടത്തടിച്ചെന്ന പരാതിയില്‍ വെളളറട പോലീസ് ഐപിസി 354 ഇട്ട് ജാമ്യമില്ലാ കേസെടുക്കുകയായിരുന്നു.
പോലീസിന്റെ ഭീഷണിയില്‍ അറസ്റ്റു ഭയന്ന യുവാവ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു. റിപ്പോര്‍ട്ടും സി ഡി ഫയലും ഹാജരാക്കാന്‍ പലകുറി കോടതി ആവശ്യപ്പെട്ടിട്ടും സി ഐ ഹാജരാക്കിയില്ല.
മാത്രമല്ല അവ്യക്തമായ റിപ്പോര്‍ട്ട് വനിതാ പോലീസുകാരിയുടെ കൈവശം കൊടുത്തു വിടുകയായിരുന്നു. തേന്‍ കെണിക്കാരി പ്രതിയായ കേസുകളുടെ എഫ് ഐ ആര്‍ പകര്‍പ്പുകള്‍ യുവാവ് ജാമ്യഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത് വസ്തുതകള്‍ കോടതിയില്‍ ബോധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























