കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തില്‍ കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം ഓടിപ്പോയ യുവാവ് പാടത്തു പാടത്തെ ചാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തി, പോലീസ് എത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തില്‍ കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം ഓടിപ്പോയ യുവാവ്പാടത്തു മരിച്ച നിലയില്‍ . വെച്ചൂര്‍ വാടപ്പുറത്തുചിറ ആന്റപ്പന്റെ മകന്‍ ജിജോ ആന്റണി (27)യാണു മരിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ ഇന്നോവ കാര്‍ ഞായറാഴ്ച രാത്രി എട്ടരയോടെ കുമരകം ബാങ്ക് പടിക്കടുത്ത് എ.ടി.എമ്മിനു സമീപം നിര്‍ത്തിയിട്ടിരുന്നപ്പോഴായിരുന്നു സംഭവം നടന്നത്. വെച്ചൂര്‍ ഭാഗത്തുനിന്നു ബൈക്കിലെത്തിയ ജിജോയും സുഹൃത്തും കാറില്‍ അടിച്ചു ശബ്ദമുണ്ടാക്കി.
പോലീസ് ഉദ്യോഗസ്ഥന്‍ കാറില്‍നിന്നു ചാടിയിറങ്ങിയതോടെ ജിജോ സമീപത്തുള്ള ലക്ഷ്മി റിസോര്‍ട്ടിലേക്കു കടന്നു. സുഹൃത്ത് ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസുകാര്‍ റിസോര്‍ട്ടിലേക്കു തിരക്കിച്ചെന്നപ്പോള്‍ അവിടെയിരുന്നു മദ്യപിക്കുകയായിരുന്ന യുവാവ് ഇരുളിലേക്ക് ഓടിമറഞ്ഞു.
പോലീസും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസുകാര്‍ മടങ്ങിയതിനു ശേഷവും ഹോട്ടല്‍ ജീവനക്കാര്‍ തെരച്ചില്‍ തുടര്‍ന്നു.
അര്‍ധരാത്രിയോടെ ഹോട്ടലിന്റെ മതിലിനു പുറത്തുള്ള പാടത്തെ ചാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത് . കുമരകം സി.ഐ: ടി. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























