Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

ചങ്കുപൊട്ടി കോണ്‍ഗ്രസുകാര്‍... ചങ്കൂറ്റത്തോടെ ജയിലില്‍ പോകുമെന്ന് വീമ്പിളക്കിയവര്‍ ആരും രക്ഷിക്കാനില്ല; പഴയ മേയര്‍ ടോണി ചമ്മിണിയും പാവപ്പെട്ട കോണ്‍ഗ്രസുകാരും പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടത് ചെയ്തു; ജോജുവിനെതിരെ പൊങ്ങിയ കൈ ഇനി ഉയരരുത്

09 NOVEMBER 2021 09:03 AM IST
മലയാളി വാര്‍ത്ത

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കേഡര്‍ സ്വഭാവത്തിന്റെ ആദ്യ ഫലം അനുഭവിച്ച് പഴയ കൊച്ചി മേയര്‍ ടോണി ചമ്മണിയും കൂട്ടരും. ഒരാവേശത്തിന് ജോജുവിന് നേരെ കൈ പൊക്കിയതാണ്. കാറിന്റെ ചില്ല് പൊട്ടിച്ച് ഓടിക്കാനാണ് നോക്കിയത്. എന്നാല്‍ ജോജു ഓടിയില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസുകാരെ അകത്താക്കുകയും ചെയ്തു.

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസുകാര്‍ സമരം ചെയ്തത്. അങ്ങനെ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു തെരുവില്‍ പ്രതികരിച്ച നടന്‍ ജോജുവിന്റെ കാറിന്റെ ചില്ലു പൊട്ടിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പൊതുമുതല്‍ സംരക്ഷണ നിയമത്തിനു സമാനമായ സ്വകാര്യസ്വത്ത് സംരക്ഷണ നഷ്ടപരിഹാര നിയമമാണു (കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു െ്രെപവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേയ്‌മെന്റ് ഓഫ് കോംപന്‍സേഷന്‍ ആക്ട് കെപിഡിപിപിപി 2019) കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത്.

 



കേരളത്തിലെ റോഡില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെയും അക്രമ സമരങ്ങളുടെയും ചരിത്രത്തില്‍ ആദ്യമായാണു സ്വകാര്യ സ്വത്തിനു സംരക്ഷണം നല്‍കാന്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഈ വകുപ്പു ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുന്നതെന്നാണു സൂചന. 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്വകാര്യ സ്വത്തിനു കേടുപാടു പറ്റാന്‍ കാരണം പൊട്ടിത്തെറി, തീപിടിത്തം എന്നിവയാണെങ്കില്‍ ശിക്ഷ 10 വര്‍ഷം വരെ കഠിനതടവും പിഴയുമാണ്.

ഇത്തരം കേസുകളില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍, കേടുപാടു സംഭവിച്ച സ്വകാര്യ സ്വത്തിന്റെ വിലയുടെ പകുതിയില്‍ കുറയാത്ത തുക കോടതി മുന്‍പാകെ ബാങ്ക് ഗാരന്റിയും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പും ബോണ്ടും നല്‍കണമെന്നാണ് നിയമം. എന്തായാലും ടോണി ചമ്മണി കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതി.

 



പൊലീസ് നിയോഗിക്കുന്ന വിഡിയോഗ്രഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്ത്യന്‍ തെളിവു നിയമപ്രകാരം കോടതി സ്വീകരിക്കും. ഈ ദൃശ്യങ്ങളും പൊലീസ് സമര്‍പ്പിക്കുന്ന അനുബന്ധ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം ജാമ്യവ്യവസ്ഥകളില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം.

സാധാരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ബഹുജന സമരങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഇത്തരം അനിഷ്ട സംഭവങ്ങളില്‍ ഇത്രയും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാറില്ല. ഇരുകക്ഷികളും തമ്മില്‍ സംസാരിച്ചു നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തു കേസ് കോടതിക്കു പുറത്ത് ഒത്തുതീരുകയാണു പതിവ്.

 



അതേസമയം വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. ഷൂട്ടിംഗ് തടയമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും മുഹമ്മദ് ഷിയാസ് വ്യക്താക്കി.

കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അങ്ങനെയൊരു തീരുമാനമെടുക്കില്ല. ലൊക്കേഷനിലേക്ക് ഞങ്ങളാരും പോകുന്നില്ല എന്നും ഷിയാസ് പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്. ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും ടിറ്റോ ആന്റണി പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് തള്ളി പറഞ്ഞിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (48 minutes ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (58 minutes ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (1 hour ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (1 hour ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (2 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (2 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (2 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (2 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (2 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (3 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (3 hours ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (3 hours ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (3 hours ago)

Malayali Vartha Recommends