Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

ലണ്ടനില്‍ കൊട്ടാരമുയരുമ്പോള്‍... ലണ്ടനിലേക്ക് അംബാനിയും കുടുംബവും താമസം മാറുമെന്ന കിംവദന്തി നിലനില്‍ക്കെ മുബൈയെ വിറപ്പിച്ച് അജ്ഞാതര്‍; കയ്യില്‍ ബാഗുമായി അംബാനിയുടെ വീടന്വേഷിച്ച് അജ്ഞാതര്‍; അംബാനിയുടെ വസതിക്ക് സുരക്ഷശക്തമാക്കി

09 NOVEMBER 2021 10:06 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനി വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ്. മുംബൈയിലെ തന്റെ പിടിപ്പുള്ള വസതിക്ക് പുറമെ ലണ്ടനില്‍ പുതിയ വീട് വാങ്ങിയിരിക്കുകയാണ്. ബക്കിങ്ഹാംഷെയറില്‍ സ്‌റ്റോക്ക് പാര്‍ക്കിലാണ് 300 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുതിയ വീട് അംബാനിയും കുടുംബവും സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് 592 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ സ്ഥലം അംബാനി വാങ്ങുന്നത്. ഇത് തങ്ങളുടെ പ്രധാനപ്പെട്ട വീടാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു.

അതിനിടയ്ക്ക് വീണ്ടും അംബാനിയ്ക്ക് സുരക്ഷാ പ്രശ്‌നം ഉണ്ടായിരിക്കുകയാണ്. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലയ്ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. രണ്ട് അജ്ഞാതര്‍ ആന്റിലയേക്കുറിച്ച് തന്നോട് അന്വേഷിച്ചതായി ഒരു ടാക്‌സി ഡ്രൈവര്‍ മുംബൈ പോലീസിന് വിവരം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റിലയ്ക്ക് സുരക്ഷ ശക്തമാക്കിയത്. കെട്ടിടത്തിന് ചുറ്റുമുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുമെന്നും മുംബൈ സിറ്റി പോലീസ് അറിയിച്ചു.

 


രണ്ടു പുരുഷന്മാര്‍ വന്ന്, ആന്റില എവിടെ ആണെന്ന് തന്നോട് ചോദിച്ചതായാണ് ടാക്‌സി ഡ്രൈവര്‍ ഫോണിലൂടെ പോലീസിനെ അറിയിച്ചത്. ഇവരുടെ കയ്യില്‍ വലിയ ബാഗുണ്ടായിരുന്നെന്നും പോലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സാഹചര്യം വിലയിരുത്തുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍, ആന്റിലയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 20 ജെലാറ്റിന്‍ സ്റ്റിക്കായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും പേര്‍ക്കുള്ള കത്തും വാഹനത്തിലുണ്ടായിരുന്നു. മോഷ്ടിക്കപ്പെട്ട വാഹനമായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തി. ഇതിന്റെ ഉടമ കൊല്ലപ്പെട്ടതായും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിനു പിന്നാലെ ആന്റിലയ്ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു.



അതേസമയം മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും പ്രധാന വസതി ലണ്ടനിലേക്ക് മാറ്റുകയാണെന്നുകാട്ടിയുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി റിലയന്‍സ് ഇന്‍ഡസ്ട്രീസ് രംഗത്തെത്തി.

കോവിഡ് കാലത്ത് മുംബൈയിലെ അള്‍ട്ട്എമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ആഢംബര വില്ലയായ അന്റീലിയയില്‍ കഴിയുന്നതിനിടെയാണ് ലണ്ടനില്‍ വീട് വാങ്ങുന്നതിനെക്കുറിച്ച് മുകേഷ് അംബാനിയും കുടുംബവും ചിന്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

49 കിടപ്പുമുറികളാണ് ലണ്ടനിലെ വീട്ടിനുള്ളത്. കൂടാതെ ചെറിയൊരു ആശുപത്രിയും ഇവിടെയുണ്ട്. മുംബൈയിലെ വസതിയായ അന്റീലിയലേതിനു സമാനമായ എല്ലാ ആഢംബര സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം ഇത്തവണ ലണ്ടനിലെ വീട്ടിലായിരുന്നു. ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്ക് അവര്‍ തിരികെയെത്തും. വീടിന്റെ പണികള്‍ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞ് അടുത്ത വര്‍ഷം ഏപ്രിലോടുകൂടി അവര്‍ ലണ്ടനിലേക്ക് പോകും. മുംബൈയിലെ ഏറ്റവും തിരക്കുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അന്റീലിയയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വിശാലമായ ഒരു സ്ഥലത്ത് വീട് വേണമെന്ന അന്വേഷണമാണ് സ്‌റ്റോക്ക് പാര്‍ക്കിലെത്തിച്ചത്. പുതിയ വീടിനുവേണ്ടിയുള്ള അന്വേഷണം അംബാനികുടുംബം കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയത്.

1908ന് ശേഷം ഈ ബംഗ്ലാവ് സ്വകാര്യ വസതിയായി ഉപയോഗിച്ചു വരികയായിരുന്നു. പിന്നീട് ഇത് കണ്‍ട്രി ക്ലബ് ആയി മാറ്റി. ജെയിംസ് ബോണ്ട് സിനിമ ഈ വീട്ടില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (49 minutes ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (59 minutes ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (1 hour ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (1 hour ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (2 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (2 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (2 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (2 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (2 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (3 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (3 hours ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (3 hours ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (3 hours ago)

Malayali Vartha Recommends