എം.ബി.ബി.എസ്. ആദ്യവര്‍ഷത്തെ പരീക്ഷ വിജയിച്ചോ എങ്കില്‍ രണ്ടാം വര്‍ഷ ക്ലാസിലേക്ക് പ്രവേശിക്കാം.... സപ്ലിമെന്ററി പരീക്ഷയും ജയിക്കാനാകാത്തവര്‍ പുതിയ ഒന്നാംവര്‍ഷക്കാര്‍ക്കൊപ്പം ക്ലാസിലിരിക്കണം

എം.ബി.ബി.എസ്. ആദ്യവര്‍ഷത്തെ പരീക്ഷ വിജയിച്ചോ എങ്കില്‍ രണ്ടാം വര്‍ഷ ക്ലാസിലേക്ക് പ്രവേശിക്കാം.... സപ്ലിമെന്ററി പരീക്ഷയും ജയിക്കാനാകാത്തവര്‍ പുതിയ ഒന്നാംവര്‍ഷക്കാര്‍ക്കൊപ്പം ക്ലാസിലിരിക്കണം.
. നിലവിലെ നിര്‍ദേശം ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ദേശീയ മെഡിക്കല്‍ കമ്മിഷനാണ്. സപ്ലിമെന്ററി പരീക്ഷയും ജയിക്കാനാകാത്തവര്‍ പുതിയ ഒന്നാംവര്‍ഷക്കാര്‍ക്കൊപ്പം ക്ലാസിലിരിക്കണമെന്നാണ് നിബന്ധന. ആന്ധ്രപ്രദേശിലെ ഡോ. എന്‍.ടി. രാമറാവു ആരോഗ്യ സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് കമ്മിഷന്‍ ഇടപെട്ടത്.
ഒന്നാംവര്‍ഷ പരീക്ഷ ജയിക്കാത്ത തങ്ങള്‍ക്ക് അടുത്തവര്‍ഷത്തേക്കുള്ള ക്ലാസ്‌കയറ്റം അനുവദിക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിലവിലെ നിയമപ്രകാരം ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ചത്.
ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ വ്യക്തതയ്ക്കായി കമ്മിഷന് കത്ത് നല്‍കിയത്.
"
https://www.facebook.com/Malayalivartha























