Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം... ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പങ്കെടുക്കാത്തതിനെതിരെയാണ് കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

09 NOVEMBER 2021 01:25 PM IST
മലയാളി വാര്‍ത്ത

വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പങ്കെടുക്കാത്തതിനെതിരെയാണ് കോണ്‍ഗ്രസില്‍ മുറുമുറുപ്പ് തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 15 മിനിറ്റ് ആയിരുന്നു സമരം.

നിയമസഭ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് സതീശന്റെ വിശദീകരണം. ചക്രസ്തംഭന സമരത്തെ അനുകൂലിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു പിന്മാറിയ സതീശന്‍, മുല്ലപ്പെരിയാര്‍ വിഷയം സഭയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ താന്‍ അവിടെ വേണ്ടേയെന്ന മറുചോദ്യവും ചോദിച്ചു. നിയമസഭക്കടുത്ത് പാളയത്തും കോണ്‍ഗ്രസിന്റെ സമരം ഉണ്ടായിരുന്നു. നിയമസഭയില്‍ നിന്ന് പാളയത്തെത്താന്‍ സതീശന് നിഷ്പ്രയാസം കഴിയുമായിരുന്നു.

 



റോഡ് ഉപരോധത്തോടുള്ള എതിര്‍പ്പ് സതീശന്‍ നേരത്തെ വ്യക്മാക്കിയിരുന്നു.അതേസമയം, എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു.

രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ പ്രതിഷേധ സമരം നടന്നു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലും സമരം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു.

 



ജോജു ജോര്‍ജിനെതിരെയുള്ള സമരം മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സതീശന്‍ ചക്ര സ്തംഭന സമരത്തില്‍ നിന്ന് പിന്‍മാറിയത്. കെ പി സി സി നടത്തുന്ന സമരത്തില്‍ പങ്കെടുക്കണമെന്ന് അധ്യക്ഷന്‍ കെ.സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തന്റെ നിലപാട് സതീശന്‍ സുധാകരനെ അറിയിച്ചിരുന്നു. അപ്പോഴും സമരത്തില്‍ നിന്ന്. പിന്‍മാറുന്നത് ശരിയല്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചിരുന്നു.

സതീശന്‍ സ്വന്തം തടി രക്ഷിച്ചപ്പോഴാണ് ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റ് വരിച്ചത്. പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് അറസ്റ്റ് വരിച്ചത്. അപ്പോഴും നിയമസഭയില്‍ മുല്ലപ്പെരിയാര്‍ കരാറിന്റെ പേരില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍.

 



വി.ഡി സതീശനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുമ്പും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതാണ് സതീശന്റെ ശീലം. കോണ്‍ഗ്രസിന്റെ പൊതുസമര രീതികളുമായി അദ്ദേഹം യോജിക്കാറില്ല. പാര്‍ട്ടി അതിശക്തമായും കര്‍ശനമാവും ആവശ്യപ്പെട്ടാല്‍ പോലും സതീശന്‍ തലകുനിക്കാന്‍ തയ്യാറായില്ല. മുമ്പ് വി.എം.സുധീരനും മറ്റും ഇത്തരത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പരിണിത ഫലമാണ് സുധീരന്റെ സ്ഥാനത്യാഗം.

ജോജു ജോര്‍ജിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ ആശയ കുഴപ്പമുണ്ട്. പ്രതിപക്ഷ നേതാവ് ജോജുവിന് അനുകൂലമായാണ് നിലപാടെടുത്തത്. ജോജുവിനെ വി.ഡി.സതീശന്‍ അനുകൂലിക്കുമ്പോള്‍ തങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ എതിര്‍ക്കുന്നതെന്ന പൊതു നിലപാട് പ്രവര്‍ത്തകര്‍ ഉന്നയിച്ചാല്‍ അവരെ തെറ്റുപറയാനാവില്ല.

 



കോണ്‍ഗ്രസില്‍ എന്തും നടക്കും എന്നതു കൊണ്ടാണ് സതീശന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു. സി പി എമ്മില്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന് ചോദിക്കുന്ന കോണ്‍ഗ്രസ പ്രവര്‍ത്തകരും നിരവധിയുണ്ട്.

സതീശന്റെ പ്രവൃത്തിയോട് കെ സുധാകരന് നീരസമുണ്ട്. അദ്ദേഹം തന്റെ അടുപ്പക്കാരുമായി ഇക്കാര്യം പങ്കു വച്ചെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ സതീശനെതിരെ രംഗത്തിറങ്ങാനുള്ള ധൈര്യം സുധാകരനില്ല. അങ്ങനെ ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് സുധാകരന്‍ കരുതുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (48 minutes ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (58 minutes ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (1 hour ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (1 hour ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (2 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (2 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (2 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (2 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (2 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (3 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (3 hours ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (3 hours ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (3 hours ago)

Malayali Vartha Recommends