200 കിലോഗ്രാം കഞ്ചാവുമായി ആഡംബരക്കാറിൽ അണിഞ്ഞൊരുങ്ങി വന്ന സുന്ദരി: കൂട്ടിന് എസ്കോർട്ടും പൈലറ്റും:ഒടുവിൽ പോലീസ് തൂക്കിയെടുത്തു: അങ്കമാലി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട

200 കിലോഗ്രാം കഞ്ചാവുമായി ആഡംബരക്കാറിൽ അണിഞ്ഞൊരുങ്ങി വന്ന സുന്ദരി കൂട്ടിന് എസ്കോർട്ടും പൈലറ്റും... ഒടുവിൽ പോലീസ് തൂക്കിയെടുത്തു. അങ്കമാലി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ടയാണ് നടന്നിരിക്കുന്നത്. ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം തൂക്കി എടുക്കുകയായിരുന്നു. കഞ്ചാവ് കടത്തുവാൻ ശ്രമിച്ചത് പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ്, ഒക്കൽ പടിപ്പുരക്കൽ ഫൈസൽ ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവർ ചേർന്നായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ എല്ലാവരും കൂടി ചേർന്ന് രണ്ടു കാറുകളിലായി ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്.കഞ്ചാവ് സൂക്ഷിച്ചിരുന്നത് രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കിയായിരുന്നു.
കാറിന്‍റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് ഇത് അവർ ഒളിപ്പിച്ചു വച്ചത്. എസ് .പി കെ. കാർത്തിക്കിന് കഞ്ചാവ് കടത്തുന്നതിനെക്കുറിച്ച് രഹസ്യമായ വിവരം കിട്ടുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ സംഘത്തെ പോലീസ് പിടികൂടുകയും ചെയ്തോ. എന്നാൽ അറസ്റ്റ് ചെയ്യുന്നതിനിടെ പരാക്രമങ്ങൾ ഇവർ നടത്തിയിരുന്നു. ഡിസ്ട്രിക് ആന്‍റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് വാഹന പരിശോധന നടത്തിയപ്പോൾ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും ഇവർ ശ്രമം നടത്തി.
ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്തായിരുന്നു ഇവർ കഞ്ചാവ് വാങ്ങിയിരുന്നത്. ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ് അവർ കഞ്ചാവ് ഇവിടെ വിറ്റു കൊണ്ടിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ നവംബറിൽ വാഹനത്തിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു.
കൂടാതെ പെരുമ്പാവൂര്‍ കുന്നുവഴിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറല്‍ പോലീസ് പിടികൂടുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ 400 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പോലീസ് പിടികൂടിയത്. എസ്.പി കാർത്തിക്ക്, നാര്‍കോടിക് സെല്‍ ഡി,വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ. ജെ.പീറ്റര്‍, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.
200 കിലോഗ്രാം കഞ്ചാവ് കടത്താൻ ഉണ്ടായിരുന്നു വെറും 22 വയസ്സുള്ള പെൺകുട്ടി കൂടെ ഉണ്ടായിരുന്നു എന്നതും വളരെ ഞെട്ടിക്കുന്നവിവരം തന്നെയാണ്. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് ഈ പ്രതികളെ തൂക്കി എടുക്കാൻ സാധിച്ചത്. നമുക്ക് ചുറ്റും സമൂഹത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ വാങ്ങുന്നവരുടെ ഒക്കെ എണ്ണം കൂടുന്നു. അങ്ങനെ സമൂഹം നശിക്കുവാൻ വഴിയൊരുക്കുകയാണ് കഞ്ചാവ് കടത്തുന്നവർ ചെയ്യുന്നത്. അത്തരത്തിലൊരു സാഹചര്യം ഇവർ തുറന്നിടുക കൂടി ചെയ്യുന്നു എന്നതും വളരെ അപകടകരം തന്നെയാണ്.
https://www.facebook.com/Malayalivartha























