മന്ത്രി പറഞ്ഞത് പച്ചക്കള്ളം ആ നീക്കം നടന്നിരുന്നു തെളിവുകൾ പുറത്ത് ... പിണറായിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു

മുല്ലപെരിയാർ മരം മുറി ഉത്തരവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ പുറത്തുവരുകയാണ്.ഉത്തരവിന് മുൻപ് സ്ഥലത്ത് കേരള-തമിഴ്നാട് സർക്കാർ സംയുക്ത പരിശോധന നടന്നതായി റിപ്പോർട്ട്.എന്നാൽ ഇന്നലെയും അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലന്നാണ് വനം വകുപ്പ് മന്ത്രി പറഞ്ഞത്.ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പ്രസ്താവന തിരുത്താൻ സ്പീക്കർക്ക് നോട്ടീസ് നൽകിയതായും അറിയുന്നു.
ഇതിലൂടെ പ്രതിപക്ഷം ആരോപിച്ചത് പോലെ സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്തരം ഒരു ഉത്തരവ് തമിഴ്നാടിന് ലഭിച്ചതെന്ന് ജനങ്ങൾക് കരുതേണ്ടി വരും.ബെന്നിച്ചനും വനം-ജലവിഭവ സെക്രട്ടറിമാർക്കുമെതിരെ സർക്കാർ നടപടി എടുക്കാൻ തയ്യാറായി നിൽക്കുന്ന അസാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത് .ഇത് കേരള സർക്കാരിന് വലിയ ഒരു തിരിച്ചടിതന്നെയാണ്.
എന്നാൽ മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിൽ മാത്രമാണുള്ളത്.തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും ഉത്തരവു നൽകിയിട്ടില്ലെന്നാണു സൂചന.2006, 14 വർഷങ്ങളിലെ വിധികളിൽ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികളോടു സുപ്രീം കോടതി യോജിച്ചിരുന്നു. ഇതിന് 23 മരങ്ങൾ മുറിക്കണമെന്നു 2017ൽ തമിഴ്നാട് വാദിച്ചു. കേരളത്തിനു നോട്ടിസ് അയച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചില്ല. മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിനെ ന്യായീകരിച്ചാണ് കേരളം അന്നു മറുപടി നൽകിയത്.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് എതിരല്ലെന്നും വനം, പരിസ്ഥിതി, വന്യജീവി സംരക്ഷണ നിയമങ്ങളുടെ പരിധിയിലുള്ള വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി. അന്നു മുതൽ കേസ് കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കഴിഞ്ഞവർഷം തമിഴ്നാട് സർക്കാരും ചൂണ്ടിക്കാട്ടിയിരുന്നു. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിക്കുള്ള മറുപടിയിലാണിതു പറഞ്ഞത്.
എന്നാൽ, കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ അംഗങ്ങളും കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി ചെയർമാനുമായ മേൽനോട്ട സമിതി ഡാം ബലപ്പെടുത്തുന്നതിനുള്ള മാർഗമായി മരംമുറിക്കാൻ അനുവദിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിനു മുന്നോടിയായി തമിഴ്നാടും കേരളവും സംയുക്തമായി സ്ഥലം പരിശോധന നടത്താനും ശുപാർശ ചെയ്തു.
അതേസമയം, സ്ഥലം പെരിയാർ കടുവസങ്കേതത്തിന്റെ പരിധിയിലായതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന വന്യജീവി ബോർഡുകളുടെ പരിശോധനയ്ക്കും ശുപാർശയ്ക്കും ശേഷമേ സാധാരണഗതിയിൽ പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കൂ.
https://www.facebook.com/Malayalivartha























