രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം അറിയിച്ചു! സൂര്യയും മരിച്ചു; കോട്ടയം തലയോലപ്പറമ്പിൽ ആസിഡ് ഉള്ളിൽ ചെന്ന് ഒരു കുടുംബത്തിലെ നാലു പേരെ കണ്ടെത്തി : വീട്ടമ്മയും മകളും മരിച്ചു

ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മയും മകളും. രണ്ടു പേരുടെ നില ഗുരുതരം. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. കാലായില്‍ സുകുമാരനും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. സുകുമാരന്റെ ഭാര്യ സീന(48), മകൾ സൂര്യ (26) എന്നിവരാണു മരിച്ചത്. ഭർത്താവ് സുകുമാരന്‍ (52), മകൻ സുവര്‍ണ (23) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു നടന്നത്. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചരിക്കുന്നത്.
ഇന്നലെ രാത്രി 10.30 ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരന്‍ അബോധാവസ്ഥയിലാണ്. സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണു മരണകാരണമെന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha























