കേന്ദ്ര സര്‍ക്കാരും രംഗത്ത്... കേരളം കടുത്ത പ്രതിരോധത്തില്‍... മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരും രംഗത്ത്, ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് കൈമാറി, ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വന്‍ വിവാദമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍

കേന്ദ്ര സര്‍ക്കാരും രംഗത്ത്.... മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരും രംഗത്ത്, ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് കൈമാറി, ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വന്‍ വിവാദമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന് പുറമേ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും എര്‍ത്ത് ഡാം ബലപ്പെടുത്താന്‍ നടപടി വേണമെന്ന ആവശ്യവും കേന്ദ്രം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തിന് സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ മറുപടി നല്‍കിയേക്കും
തമിഴ്‌നാടിന്റെ നിലപാടിനെ പിന്തുണച്ച് കേന്ദ്രം കൂടി രംഗത്തുവന്നതോടെ കേരളം കടുത്ത പ്രതിരോധത്തിലായി. വിവാദ ഉത്തരവ് പുറത്തിറക്കിയ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് ഗുരുതര പിഴവുണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍.
താഴേതട്ടില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ഇയാള്‍ തമിഴ്‌നാടിന് അനുകൂലമായ ഉത്തരവിറക്കിയത്. മുല്ലപ്പെരിയാറിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം പുതിയ ഡാം നിര്‍മിക്കുക എന്നതാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സുപ്രീംകോടതിയെ സംസ്ഥാനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പുതിയ ഡാം എന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുന്ന തമിഴ്‌നാടിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ കൂടി നിലയുറപ്പിച്ചതോടെ കേരളം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























