പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം, ഡാമിന്റെ കാലപ്പഴക്കം ഗൗരവമായി പരിഗണിക്കണം, സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഒരു മാറ്റവും വേണ്ടെന്നാണ് മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഇതിലാണ് കേരളം ഇപ്പോൾ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഈ മറുപടി സത്യവാങ്മൂലത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഡാമിന്റെ കാലപ്പഴക്കമാണ്. ഇത് ഗൗരവമായി പരിഗണിക്കണം.
സുരക്ഷാ പ്രശ്നം അതീവ ഗൗരമായി തന്നെ കാണണം,പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം. ഇപ്പോൾ ജലനിരപ്പ് 142 അടിവരെയായി ഉയർത്താൻ തയ്യാറാക്കിയിരിക്കുന്ന റൂൾ കർവ് അംഗീകരിക്കാനാകില്ല. അതിനാൽ റൂൾ കർവ് പുനപരിശോധിക്കണമെന്നാണ് സംസ്ഥാനമിപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി വിവിധ സമിതികള്‍ രൂപവത്കരിച്ചിരുന്നു. ആ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞത്.
ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂ.
എന്നാൽ ഇക്കാര്യങ്ങള്‍ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് ദുരൈ മുരുകൻ പറഞ്ഞത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
2012ല്‍ വിദഗ്ധ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























