നെഹര്‍ കോളേജിലെ റാഗിങ്, പ്രതികളെ വീടുകളിലെത്തി അറസ്റ്റ് ചെയ്തത് പോലീസ്

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റില്‍.ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ വീടുകളിലെത്തി ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍ ,മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദീസ്, മുഹമ്മദ് സഫ്വാന്‍, എന്നിവരാണ് പിടിയിലായത്.
കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ സീനിയര്‍ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം.
ശുചിമുറിയില്‍ വെച്ച് നടന്ന മര്‍ദനത്തിന് പിന്നാലെ വിദ്യാര്‍ഥി അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്.ശനിയാഴ്ച 2 വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടപടിയ്ക്ക് പിന്നാലെ ചക്കരക്കല്‍ പൊലീസിലും അധികൃതര്‍ പരാതി നല്‍കിയിരുന്നു.
ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ആന്റി റാഗിംഗ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ല. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കോളേജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha























