കേരളത്തിന് വൻ തിരിച്ചടി; പുതിയ ഡാം ഇല്ല; പുതുക്കി പണിയണമെന്ന് കേന്ദ്ര നിർദേശം; മുല്ലപെരിയാർ വീണ്ടും ആശങ്കയാകുന്നു; ഭയന്ന് നിലവിളിച്ച് കേരളീയർ

മുല്ലപെരിയാർ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം. കേരളത്തിന് തിരിച്ചടിയായി കേന്ദ്ര നിർദേശം. എർത്ത് ഡാമും ബലപ്പെടുത്തണം എന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്തണം എന്നാണ് നിർദേശം. കേരളം മരവിപ്പിച്ച ഉത്തരവിലെ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്രം കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് സെക്രട്ടറിയാണ് കത്ത് അയച്ചത് കേന്ദ്ര കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കികൊണ്ടാണ് കേന്ദ്ര ത്തിന്റെ ഉത്തരവ്.
മുളളപ്പര്യാർ മരം മുറി ഉത്തരവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു ഉത്തരവിന് മുൻപ് സ്ഥലത്ത് കേരളം-തമിഴ്നാട് സര്ക്കാര് സംയുക്ത പരിശോധന നടന്നതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ ഇന്നലെയും അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലന്നാണ് വനം വകുപ്പ് മാന്തി പറഞ്ഞത്.ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രസ്താവന തിരുത്താൻ സ്പീക്കർക്ക് നോട്ടീസ് നൽകിയതായും അറിയുന്നു.
ഇതുലൂടെ പ്രതിപക്ഷം ആരോപിച്ചത് പോലെ സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്തരം ഒരു ഉത്തരവ് തമിഴ്ന്നടിന് ലഭിച്ചതെന്ന് ജനങ്ങൾക് കരുതേണ്ടി വരും.ബെന്നിച്ചനും വനം-ജലവിഭവ സെക്രട്ടറിമാർക്കുമെതിരെ സർക്കാർ നടപടി എടുക്കാൻ തയ്യാറായി നിൽക്കുന്ന അസാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത് .ഇത് കേരളം സർക്കാരിന് വലിയ ഒരു തിരിച്ചടിതന്നെയാണ്.
എന്നാൽ മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിൽ മാത്രമാണുള്ളത്.തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും ഉത്തരവു നൽകിയിട്ടില്ലെന്നാണു സൂചന.2006, 14 വർഷങ്ങളിലെ വിധികളിൽ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികളോടു സുപ്രീം കോടതി യോജിച്ചിരുന്നു. ഇതിന് 23 മരങ്ങൾ മുറിക്കണമെന്നു 2017ൽ തമിഴ്നാട് വാദിച്ചു. കേരളത്തിനു നോട്ടിസ് അയച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചില്ല. മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിനെ ന്യായീകരിച്ചാണ് കേരളം അന്നു മറുപടി നൽകിയത്.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് എതിരല്ലെന്നും വനം, പരിസ്ഥിതി, വന്യജീവി സംരക്ഷണ നിയമങ്ങളുടെ പരിധിയിലുള്ള വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി. അന്നു മുതൽ കേസ് കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കഴിഞ്ഞവർഷം തമിഴ്നാട് സർക്കാരും ചൂണ്ടിക്കാട്ടിയിരുന്നു. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിക്കുള്ള മറുപടിയിലാണിതു പറഞ്ഞത്. എന്നാൽ, കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ അംഗങ്ങളും കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി ചെയർമാനുമായ മേൽനോട്ട സമിതി ഡാം ബലപ്പെടുത്തുന്നതിനുള്ള മാർഗമായി മരംമുറിക്കാൻ അനുവദിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിനു മുന്നോടിയായി തമിഴ്നാടും കേരളവും സംയുക്തമായി സ്ഥലം പരിശോധന നടത്താനും ശുപാർശ ചെയ്തു.
മരങ്ങൾ മുറിച്ചു മാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ച് മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങൾ മുറിച്ച് ബേബി ഡാം പണി തുടങ്ങിയാൽ തമിഴ്നാടിന് ലഭിക്കുന്ന മേൽക്കൈ തടയാൻ കേരളം മുൻപുതന്നെ ജാഗ്രത കാട്ടിയിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം അല്ല അനുവാദം കൊടുക്കേണ്ടത് എന്നതാണു മറ്റൊരു കാര്യം. മരങ്ങൾ സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്റെ പാട്ട ഭൂമിയിലും ബഫർ സോണിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര വനം വന്യജീവി വകുപ്പാണ് മരം മുറിക്കാൻ അനുമതി നൽകേണ്ടത്. അതുകൊണ്ട് തന്നെ ഡാം ബലപ്പെടുത്തണം എന്ന തരത്തിൽ വരുന്ന ഈ ഉത്തരവ് കേന്ദ്രടം കേരളത്തിന് വലിയയ തിരിച്ചടിയായ്ക്കുകയാണ്.
പ്രധാന അണക്കെട്ടിന് സമീപം 240 അടി നീളത്തിലും 54 അടി ഉയരത്തിലുമാണ് ബേബി ഡാം. പ്രധാന അണക്കെട്ടിൽ 115 അടിക്ക് മുകളിൽ ജലം വരുമ്പോഴാണ് ബേബി ഡാമിൽ എത്തിത്തുടങ്ങുക. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 138.45 അടിയാണ് ജലനിരപ്പ്. ബേബി ഡാമിൽ 23.50 അടിയും. ബേബി ഡാം ബലപ്പെടുത്താൻ കേരളം അനുമതി നൽകിയാൽ പ്രധാന അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിനുള്ള അനുമതി കൂടിയായി അത് മാറും. ഇതോടെ കോടതിയെ സമീപിക്കുന്ന തമിഴ്നാടിന് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും.പ്രധാന അണക്കെട്ട് ബലപ്പെടുത്തലിനുശേഷവും ചോർന്നൊലിക്കുന്നുവെന്നും കാലപ്പഴക്കത്താൽ ഭൂകമ്പത്തെ അതിജീവിക്കാനാവിെല്ലന്നുമാണ് കേരളത്തിലെ വിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha























